വെള്ളാപ്പള്ളിയെ കണ്ട് പിന്തുണ തേടി ചാലക്കുടിയിലെ ഇടതു സ്ഥാനാർഥി ഇന്നസെന്റ്. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയതായിരുന്നു കൂടിക്കാഴ്ച. പിന്തുണ തേടി എന്‍.എസ്.എസ് ആസ്ഥാനത്തു പോകില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. തുഷാർ മത്സരിച്ചാൽ തോൽക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ചു. അര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും കൈ കൊടുത്ത് പിരിഞ്ഞു.
Related News
ജോസ് കെ മാണിയുടേത് രാഷ്ട്രീയ വഞ്ചനയെന്ന് രമേശ് ചെന്നിത്തല
ഇടതുമുന്നണിയിലേക്ക് പോയ ജോസ് കെ മാണി ചെയ്തത് രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് വികാരം നെഞ്ചിലേറ്റുന്ന ഒരാള്‍ക്ക് പോലും ജോസ് കെ മാണിയുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും കേരള കോണ്‍ഗ്രസിനെ സ്നേഹിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത ജനവിഭാഗങ്ങള്‍ ഇത് അംഗീകരിക്കില്ലെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എം മാണിയുടെ ആത്മാവിനെ വഞ്ചിച്ചാണ് ജോസ് ഇടതുപക്ഷത്തേക്ക് പോയത്, എല്ലാ രാഷ്ട്രീയ മര്യാദകളും അദ്ദേഹം ലംഘിച്ചു, പാലായിലെ തോല്‍വിക്ക് കാരണം ജോസിന്റെ അപക്വമായ നിലപാടുകളായിരുന്നു, മാണിയെ […]
അതിര്‍ത്തിയിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് സമയം ചോദിച്ച് ചൈന
ലഡാക്കില്‍ ഇന്ത്യ – ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രിതല ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് ചൈന. റഷ്യയില്‍ പുരോഗമിക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെയാണ് ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെന്‍ഗേ ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങിനോട് ചര്‍ച്ചക്ക് സമയം ചോദിച്ചത്. മോസ്കോയില്‍ വെച്ച് എസ്.സി.ഒ മീറ്റിംഗിനിടെ ചര്‍ച്ചയാകാമെന്നും ചൈനീസ് പ്രതിരോധമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചൈനയുടെ ക്ഷണത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തി സന്ദര്‍ശിച്ച കരസേന മേധാവികള്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.
അരുണാചൽപ്രദേശിൽ ഹിമപാതം; ഏഴ് സൈനികരെ കാണാനില്ലെന്ന് റിപ്പോർട്ട്
അരുണാചല്‍പ്രദേശില്‍ ഹിമപാതത്തില്‍ ഏഴ് സൈനികരെ കാണാതായി. പട്രോളിങ് സംഘത്തിലുണ്ടായിരുന്ന സൈനികരെയാണ് കാണാതായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഞായറാഴ്ച കമെംഗ് സെക്ടറിലെ മലനിരയിലാണ് സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മോശം കാലാവസ്ഥയാണ് പ്രദേശത്ത് അനുഭവപ്പെട്ടിരുന്നത്. കടുത്ത മഞ്ഞുവീഴ്ചയുമുണ്ടായിരുന്നു. സൈനികര്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ഹിമപാതം സംഭവിച്ചത്. വ്യോമസേനയുടെ സഹായത്തോടെയാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നത്.