ചാലക്കുടി സീറ്റില്‍ സിറ്റിങ് എം.പി ഇന്നസെന്റ് വേണ്ടെന്ന് സി.പി.എം മണ്ഡലം കമ്മിറ്റി. ജയസാധ്യത കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് ഇന്നസെന്റെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പകരം പി രാജീവിന്റേയും സാജുപോളിന്റേയും പേരുകളാണ് ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചത്. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി എറണാകുളം മണ്ഡലം കമ്മിറ്റിയും യോഗം ചേരുകയാണ്.
Related News
കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു
ജമ്മുകശ്മീരിലെ നൗഷേരയില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. നിയന്ത്രണരേഖയില്‍ പാകിസ്ഥാന് നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടെയാണ് സൈനികര്‍ വീരമൃത്യു വരിച്ചത് തീവ്രവാദികളുടെ സാന്നിധ്യം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അതിര്‍ത്തിയില്‍ വ്യാപക പരിശോധന നടന്നുവരികയാണ്. ഇന്നലെ പുല്‍വാമയില്‍ കുഴി ബോംബ് സ്ഫോടനത്തിനിടെ ഗ്രാമീണന് പരിക്കേറ്റിരുന്നു. സൈനിക ഓപ്പറേഷനിടെ ഇന്ന് രാവിലെ വെടിവയ്പ്പ് ഉണ്ടായെന്നാണ് സൈന്യം നല്കുന്ന വിശദീകരണം. മേഖലയില്‍ പരിശോധന തുടരുകയാണ്. പ്രദേശത്ത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്.
‘പീഡനം നടന്നതിന് തെളിവുകളില്ല’; സാബിയ സെയ്ഫ് കൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ സാബിയ സെയ്ഫിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പീഡനാരോപണം തള്ളി ഡല്‍ഹി പൊലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സാബിയ പീഡനത്തിനിരയായെന്ന് തെളിവുകളിലെന്നാണ് പൊലീസ് വാദം. കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് അന്വേഷണം ഉചിതമല്ലെന്ന സാബിയയുടെ ബന്ധുക്കളുടെ പരാതിയിലാണ് നടപടി. ഓഗസ്റ്റ് 26നാണ് സാബിയയെ കാണാതാകുന്നത്. വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് വൈകിയെത്താറുള്ള ആ ഉദ്യോഗസ്ഥയെ പിന്നീട് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തുന്നത്. സാബിയയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിനെ കുറിച്ചും തങ്ങള്‍ക്കറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കേസ് അന്വേഷണത്തില്‍ ഡല്‍ഹി പൊലീസ് വരുത്തിയ […]
കൂടുതൽ പേർ തട്ടിപ്പിന് ഇരയായി; പ്രവീൺ റാണക്കെതിരെ വീണ്ടും പരാതി
പ്രവീൺ റാണക്കെതിരെ വീണ്ടും പരാതി. ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഇതുവരെ ലഭിച്ചത് രണ്ടു പരാതികളാണ്. ഈ രണ്ടു പരാതികളിൽ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പാലയൂർ സ്വദേശികളാണ് പരാതിക്കാർ. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിയായിട്ടുണ്ടെന്നാണ് സൂചന. ഇതിനിടെ സേഫ് ആന്റ് സ്ട്രോങ്ങ് തട്ടിപ്പിൽ പ്രതികരണവുമായി ജീവനക്കാർ രംഗത്തുവന്നിരുന്നു. തങ്ങൾ ആത്മഹത്യയുടെ വക്കിലെന്ന് ജീവനക്കാർ പറഞ്ഞു. റാണയുടെ വീട്ടുകാരെയും, അടുത്ത ജീവനക്കാരെയും ചോദ്യം ചെയ്താൽ നഷ്ടപ്പെട്ട പണം കണ്ടെത്താനാകും. പണം ധൂർത്തടിച്ചു എന്ന പ്രവീണ്‍ റാണയുടെ വാക്കുകൾ […]