ഇന്ത്യൻ വ്യോമസേനയുടെ വ്യോമസേനയുടെ സൂര്യ കിരൺ എയ്റോബാറ്റിക് ടീമിന്റെ വ്യോമഭ്യാസ പ്രകടനങ്ങൾ തിരുവനന്തപുരത്ത് നടക്കും. ഫെബ്രുവരി 5 ന് ശംഖുമുഖം ബീച്ചിൽ രാവിലെ 8.30 മുതൽ 9.30 വരെയാണ് പ്രകടനം. ഈ വ്യോമ അഭ്യാസപ്രകടനത്തിൽ പങ്കെടുക്കുന്ന ഹോക്ക് വിഭാഗത്തിൽപ്പെട്ട 9 വിമാനങ്ങൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പ്രവർത്തിക്കുന്നത്. വ്യോമാഭ്യാസത്തിൻ്റെ പൂർണ്ണമായ റിഹേഴ്സൽ ഫെബ്രുവരി 4 ന് 8.30 ന് നടക്കും.
Related News
അന്ധവിശ്വാസം തടയാൻ ബില്: നടപടികൾ വേഗത്തിലാക്കാൻ നിർദേശം
സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്ലിന്റെ നടപടികള് വേഗത്തിലാക്കാന് മുഖ്യമന്ത്രി പിണറായി വിജയന് നിര്ദേശം നല്കി. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് നിര്ദേശം. മതാചാരങ്ങളുമായി ബന്ധപ്പെട്ടതൊന്നും ബില്ലിലുണ്ടാവാന് പാടില്ലെന്നും മുഖ്യമന്ത്രി നിര്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മിഷന് തയ്യാറാക്കിയ കേരള പ്രിവന്ഷന് ആന്ഡ് ഇറാഡിക്കേഷന് ഓഫ് ഇന്ഹ്യൂമന് ഇവില് പ്രാക്ടീസസ് ടോര്ച്ചറി ആന്ഡ് ബ്ലാക്ക് മാജിക്ക് ബില്ലിന്റെ കരടില് മാറ്റം വരുത്തി കൊണ്ടു വരാനാണ് സര്ക്കാര് ലക്ഷ്യമിടുന്നത്. ഇതിന്റെ നടപടികള് വേഗത്തിലാക്കാനാണ് ആഭ്യന്തര, […]
ഹൈക്കോടതി വിധി: വിദ്യാഭ്യാസ മേഖല സങ്കീർണമാകും
കേന്ദ്ര നിയമം അനുസരിച്ച് സ്കൂള് ഘടനയിൽ മാറ്റം വരുത്തണമെന്ന ഹൈക്കോടതി വിധി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില് സങ്കീർണമായ സ്ഥിതിവിശേഷം സൃഷ്ടിക്കും. ഇരുപത്തി അയ്യായിരത്തോളം അധ്യാപകരെ പുനർവിന്യസിക്കേണ്ടി വരും. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നല്കണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം. ഹൈക്കോടതി വിധി നടപ്പിലാക്കിയാൽ എൽ.പി സ്കൂളുകളിൽ തസ്തിക കൂടുകയും ഹൈസ്കൂളുകളിൽ തസ്തിക കുറയുകയും ചെയ്യും. ഇതോടെ ഇവരുടെ പുനർവിന്യാസം വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങും. എന്നാൽ മാനേജ്മെന്റുകള്ക്ക് പുതിയ നിയമനങ്ങൾക്ക് അവസരമൊരുങ്ങും. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്ന സമയത്ത് […]
കണ്ണൂരിലെ സി.പി.എം ആഭ്യന്തര പ്രശ്നങ്ങളാണ് ബിനോയ് കോടിയേരിക്ക് എതിരെയുള്ള ആരോപണത്തിന് കാരണമെന്ന് സി.എം.പി നേതാവ് സി.പി ജോണ്
കണ്ണൂരിലെ സി.പി.എം ആഭ്യന്തര പ്രശ്നങ്ങളാണ് ബിനോയ് കോടിയേരിക്ക് എതിരെയുള്ള ആരോപണം പുറുത്തുവരാനുള്ള കാരണമെന്ന് സി.എം.പി നേതാവ് സി പി ജോണ്. പി ജയരാജന് വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കണ്ണൂര് ജില്ലാ സെക്രട്ടേറിയേറ്റില് ഉന്നയിച്ചത്. അത് തുറന്നു പറയാന് സി.പി.എം തയ്യാറാകണമെന്നും സി.പി ജോണ്.