India Kerala

മത, സാമൂഹ്യ, സാംസ്കാരിക സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശഫണ്ടില്‍ വന്‍വര്‍ധന

മത സാമൂഹിക സാംസ്കാരിക സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശ സഹായത്തുകയില്‍ വന്‍ വര്‍ധനവ്. 2018-19 വര്‍ഷം മാത്രം 1306 കോടി രൂപയാണ് കേരളത്തിലെ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി ലഭിച്ചത്.

2016-17 വര്‍ഷത്തില്‍ 807 കോടി രൂപ വിദേശ സഹായമായി ലഭിച്ചപ്പോള്‍ 2017-18 ല്‍ അത് 1219 കോടിയായി ഉയര്‍ന്നു. 2018 -19 ആയപ്പോഴേക്കും 1306 കോടി രൂപയുടെ വര്‍ധനവാണുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലെ രേഖകള്‍ പറയുന്നു.

അനാഥാലയങ്ങള്‍, വിവിധ രൂപതകള്‍, മഠങ്ങള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് കോടികളാണ് വിദേശ സഹായമായി എത്തുന്നത്. ഇത്തരത്തില്‍ എത്തുന്ന ഫണ്ട് സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. കൂടുതല്‍ വിദേശ ഫണ്ട് എത്തിയിട്ടുള്ളത് തെക്കന്‍ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലേക്കാണ്.