Kerala

ഡോക്ടർമാർക്ക് ജോലി ചെയ്യാൻ സർക്കാർ സൗകര്യം ഒരുക്കണമെന്ന് ഐ.എം.എ.

ഡോക്ടർമാർക്ക് ജോലി ചെയ്യാൻ സർക്കാർ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി ഐ.എം.എ. ഡോക്ടർമാർ കൊവിഡ് ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞാൽ തല്ല് കിട്ടുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് ഐ.എം.എ. ചൂണ്ടിക്കാട്ടി.

കൊച്ചിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നടപടിയില്ലെങ്കിൽ വാക്സിനേഷൻ, അത്യാഹിത വിഭാഗവും നിർത്തി സമരം ചെയ്യുമെന്നും ഡോക്ട്ടർമാർ. ജോലി സ്ഥലത്ത് പൊലിസ് എയ്ഡ് പോസ്റ്റും സെക്യൂരിറ്റിയും വേണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു. ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കണമെന്നും, പ്രവർത്തന സജ്ജമായ കാമറ സ്ഥാപിക്കനാമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.

ജോലി സ്ഥലത്ത് ഡോക്ടർമാർക്ക് കൈയേറ്റം നേരിടേണ്ടി വരുന്നതിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ഐ.എം.എ നിർദേശിച്ചു. കൊച്ചി പൂക്കാട്ടുപടിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തിലാണ് പ്രതികരണം.