കോവിഡ് ബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ പൊലീസിനെ ഏല്‍പ്പിച്ചത് ശരിയായില്ലെന്ന് ഐഎംഎ. പട്ടിക തയ്യാറാക്കേണ്ടത് ആരോഗ്യപ്രവര്‍ത്തകരാണെന്നും ഐ.എം.എ നേതാക്കള്‍ പ്രതികരിച്ചു.
കോവിഡ് ബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ പൊലീസിനെ ഏല്‍പ്പിച്ചത് ശരിയായില്ലെന്ന് ഐ.എം.എ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്). പട്ടിക തയ്യാറാക്കേണ്ടത് ആരോഗ്യപ്രവര്‍ത്തകരാണെന്നും ഐ.എം.എ നേതാക്കള്‍ പ്രതികരിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുക എന്നത് ശാസ്ത്രീയമായി നടപ്പാക്കേണ്ട കാര്യമാണ്, പൊലീസിന്റെ ഭാഗത്ത് നിന്ന് സമ്പര്‍ക്കപട്ടിക തയ്യാറാക്കുമ്പോള്‍ ശാസ്ത്രീയമായി കാര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് ഐ.എം.എ ഉള്‍പ്പെടെ ആരോഗ്യരംഗത്തുള്ളവര്‍ ഉന്നയിക്കുന്നത്.
ഇനി പൊലീസ് തയ്യാറാക്കുകയാണെങ്കില്‍ തന്നെ അന്തിമ തീരുമാനം എടുക്കേണ്ടത് ആരോഗ്യരംഗത്ത് പരിശീലനം നേടിയവരുടെ അഭിപ്രായത്തിന് ശേഷമായിരിക്കണമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി പൊലീസിന് കൂടുതല്‍ ചുമതലകള്‍ നല്‍കിക്കൊണ്ടുള്ള തീരുമാനം ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയത്.
അതേസമയം കോവിഡ് നിയന്ത്രിക്കാൻ ആക്ഷൻ പ്ലാൻ തയ്യാറായെന്ന് ഐ.ജി വിജയ് സാഖറെ വ്യക്തമാക്കി. പ്രൈമറി, സെക്കണ്ടറി കോണ്ടാക്ടുകളെ കണ്ടെത്തി വീടുകളിൽ തന്നെ രോഗത്തെ നിയന്ത്രിച്ച് നിർത്താനാണ് ശ്രമിക്കുന്നത്. കണ്ടയ്ൻമെന്റ് സോണുകൾക്ക് പുറത്ത് കർശന പരിശോധനകൾ നടത്തും. അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനും പൊലീസ് ഇടപെടൽ ഉണ്ടാകുമെന്നും കോവിഡ് നിയന്ത്രണങ്ങള്‍ക്കുള്ള നോഡല്‍ ഓഫീസറായ വിജയ് സാഖറെ പറഞ്ഞു.