India Kerala

ചതുരംഗപ്പാറ വില്ലേജിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത പാറഖനനം; സര്‍ക്കാരിനുണ്ടായത് ഒരുകോടിയുടെ നഷ്ടം

ഇടുക്കി ചതുരംഗപ്പാറ വില്ലേജിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ വന്‍തോതില്‍ അനധികൃത പാറഖനനം നടന്നതായി വിജിലന്‍സ്.സര്‍ക്കാരിന് ഉണ്ടായത് ഒരു കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍.

ഉടുമ്പന്‍ചോല താലൂക്കിലെ പാപ്പന്‍പാറ, സുബ്ബന്‍പാറ എന്നിവിടങ്ങളിലാണ് അനധികൃത പാറഖനനം നടന്നത്. കോട്ടയം വിജിലന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. മുന്‍പ് നടത്തിയ അന്വേഷണത്തില്‍ പാറപൊട്ടിച്ച് കടത്തിയതിന് മൂവാറ്റുപുഴ സ്വദേശികള്‍ക്കെതിരെ 12 ലക്ഷം രൂപ
പിഴയിട്ടിരുന്നു.

വീണ്ടും അനധികൃത പാറഖലനം തുടരുന്നത് ഉദ്യോഗസ്ഥ സഹായത്തോടെ എന്നും വിജിലന്‍സ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. റോയല്‍റ്റി ഇനത്തില്‍ ഒരു കോടി രൂപ എങ്കിലും സര്‍ക്കാരിന് നഷ്ടമായെന്നാണ് കണ്ടെത്തല്‍. ഇടുക്കി ദേവികുളം സ്വദേശിയാണ് വിജിലന്‍സിനെ സമീപിച്ചത്.