കമ്മ്യൂണിസം എന്താണെന്ന് പറയുന്ന നടന് ഇളയദളപതി വിജയിയുടെ വാക്കുകള്‍ കടമെടുത്ത് കൊല്ലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിന്റെ മാസ്സ് ഡയലോഗ് കേള്‍ക്കാം.ഇളയദളപതി വിജയ്ക്കും കൊല്ലത്തിന്റെ ദളപതി ബാലഗോപാലിനും വിദ്യാര്‍ഥികള്‍ നല്കിയ കയ്യടിയും മാസ്സായി.
Related News
പത്തനംതിട്ടയില്‍ അമ്മയോടൊപ്പം ബസ് കാത്തുനിന്ന കുട്ടിക്കുനേരെ തെരുവുനായ ആക്രമണം
പത്തനംതിട്ട വടശേരിക്കര അരീക്കകാവില്‍ സ്കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു. ഇന്ന് രാവിലെ ബസ് സ്റ്റോപ്പില്‍ അമ്മയോടൊപ്പം നിന്ന് ഇഷാന് എന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്. കുട്ടിയുടെ കയ്യിലും തോള് ഭാഗത്തുമാണ് കടിയേറ്റത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്ന കുട്ടിയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മൂന്ന് മരണം
ശബരിമല തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മൂന്ന് പേർ മരിച്ചു. കാസർകോട് മഞ്ചേശ്വരം സ്വദേശി അക്ഷയ് , അങ്ങാടിപദവ് സ്വദേശി മോനപ്പ മേസ്ത്രി , ബെജ്ജ സ്വദേശി കിശൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന ആറ് പേർക്ക് ഗുരുതരമായ പരിക്കേറ്റു. ശബരിമല ദർശനം പൂർതിയാക്കി കൊല്ലൂർ-മൂകാംബിക ക്ഷേത്ര ദർശനത്തിനായി പോകുന്നതിനിടെയാണ് അപകടം നടന്നത്.
1184 പേര്‍ക്ക് കോവിഡ്; 784 പേര്‍ക്ക് രോഗമുക്തി
1184 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. 784 പേര് രോഗമുക്തി നേടി. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്. എറണാകുളം പള്ളിക്കൽ സ്വദേശി നഫീസ(52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ(64), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ(50), കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ്(45), കാസർകോട് നീലേശ്വരം സ്വദേശി മുഹമ്മദ്കുഞ്ഞ്(65), വയനാട് കൽപ്പറ്റ സ്വദേശി അരുവിക്കുട്ടി(65) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് […]