ഐ.എഫ്.എഫ്‍.കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ മറ്റന്നാൾ മുതൽ ആരംഭിക്കും. ആകെ 8000 പാസുകളാണ് വിതരണം ചെയ്യുക. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിപുലമായ ആഘോഷങ്ങൾ ഉണ്ടാകില്ല. നാല് മേഖലകളിലായാണ് മേള നടക്കുന്നത്. ചലച്ചിത്ര അക്കാദമി സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ വിതരണം ചെയ്യും
ഫെബ്രുവരി 10 മുതൽ 14 വരെയാണ് തിരുവനന്തപുരത്ത് മേള നടക്കുക. തിരുവനന്തപുരം മേഖലയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിൽ നിന്നുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. ആലപ്പുഴയിൽ ഉള്ളവർക്കും തിരുവനന്തപുരം കൊടുക്കാം
ഒരാള്‍ക്ക് ഒരു സ്ഥലത്ത് മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ. തെരഞ്ഞെടുത്ത മേഖല മാറ്റാനാകില്ല. തിരുവനന്തപുരത്തും കൊച്ചിയിലും 2500 പാസുകളാണ് നല്‍കുക. പാലക്കാടും തലശേരിയിലും 1500 പാസുകൾ നൽകും. 8 ന് തിരുവനന്തപുരത്ത് പാസ് വിതരണം ആരംഭിക്കും. കോവിഡ് നെഗറ്റീവായവർക്ക് മാത്രമാകും പാസ് നൽകുക. പാസ് വിതരണ കേന്ദ്രത്തിൽ പരിശോധന സംവിധാനം ഉണ്ടാകും.
റിസർവേഷനിലൂടെ മാത്രമെ ചിത്രം കാണാനാകൂ. 24 മണിക്കൂർ മുമ്പ് റിസർവ് ചെയ്യണം. സിനിമ തുടങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് സീറ്റ് നമ്പർ SMS വഴി ലഭിക്കും. കൈരളി, ശ്രീ ,നിള, കലാഭവൻ, ടഗോർ, നിശാഗന്ധി എന്നിവയാണ് തിരുവനന്തപുരത്തെ തീയറ്ററുകൾ.