Kerala

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കോട്ടയം ജില്ലയില്‍ മത്സരിക്കുമെന്ന് കെ.സി ജോസഫ്

പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ കോട്ടയം ജില്ലയില്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്. ഇരിക്കൂറില്‍ മത്സരിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. താന്‍ ഇരിക്കൂറില്‍ നിന്ന് മാറുന്നത് മലബാറിലെ നേതാക്കള്‍ക്ക് അവസം നല്‍കാനാണെന്നും കെ.സി ജോസഫ് വ്യക്തമാക്കി.

യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ചെറിയ ക്ഷീണം മറികടന്ന് കോണ്‍ഗ്രസ് മുന്നോട്ടുപോയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്ര വന്‍ വിജയമായിരുന്നു. സര്‍ക്കാറിനെതിരെ ഉയരുന്ന അഴിമതിയാരോപണങ്ങളെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും കെ.സി ജോസഫ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ എളുപ്പം വിജയിക്കാനാവില്ല, ഒരു മുന്‍തൂക്കം കോണ്‍ഗ്രസിനുണ്ട്. കോട്ടയം ജില്ലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ എട്ട് സീറ്റിലെങ്കിലും വിജയിക്കും. അതിന് മികച്ച സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചയിക്കണം. പാര്‍ട്ടി എന്ത് നിര്‍ദേശിക്കുന്നോ അക്കാര്യം ചെയ്യുമെന്നും കെ.സി ജോസഫ് വ്യക്തമാക്കി.1982ല്‍ ഇരിക്കൂറിലെത്തിയതു മുതല്‍ കെ.സി ജോസഫ് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പരാജയം അറിഞ്ഞിട്ടില്ല. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ ഒരു മണ്ഡലത്തെ ഏറ്റവും കൂടുതല്‍ കാലം പ്രതിനിധീകരിച്ച കോണ്‍ഗ്രസുകാരന്‍ കെ.സി ജോസഫാണ്. 39 വര്‍ഷം ഇരിക്കൂര്‍ എം.എല്‍.എ.