ഇടുക്കി സീറ്റ് പി.ജെ ജോസഫിന് നല്കാനുള്ള കോണ്ഗ്രസ് നീക്കം ഹൈക്കമാന്റ് തള്ളി. കോണ്ഗ്രസ് സീറ്റുകള് വിട്ടുകൊടുക്കാനാവില്ലെന്നാണ് ഹൈക്കമാന്റ് നിര്ദ്ദേശം. ഇടുക്കിയില് യു.ഡി.എഫ് പൊതുസ്വതന്ത്രനായി പി.ജെ ജോസഫിനെ മത്സരിപ്പിക്കാന് യു.ഡി.എഫില് ചര്ച്ച നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
Related News
കുട്ടനാട്ടില് തോമസ് ചാണ്ടിയുടെ സഹോദരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഭാര്യ മേരി ചാണ്ടി
കുട്ടനാട്ടില് തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ തോമസിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടിയുടെ കത്ത്. തനിക്കോ മക്കള്ക്കോ സ്ഥാനാര്ഥിയാകാന് താല്പര്യമില്ലെന്ന് കത്തില് മേരി ചാണ്ടി പറയുന്നു. മുഖ്യമന്ത്രി, എന്.സി.പി നേതാക്കള്, സി.പി.എം സംസ്ഥാന സെക്രട്ടറി എന്നിവര്ക്കാണ് കത്തയച്ചത്. കുട്ടനാട്ടിലെ സ്ഥാനാര്ത്ഥി നിര്ണയവുമായി ബന്ധപ്പെട്ട ചര്ച്ചകള് ഇടതുമുന്നണിയില് പുരോഗമിക്കുമ്പോഴാണ് തോമസ് ചാണ്ടിയുടെ കുടുംബത്തില് നിന്ന് തന്നെ അഭിപ്രായം വരുന്നത്. നേരത്തെ കുട്ടനാട് സീറ്റില് ആര് മത്സരിക്കണമെന്ന് കാര്യത്തില് തോമസ് ചാണ്ടിയുടെ കുടുംബത്തിന്റെ അഭിപ്രായം ആരായാണം […]
മറയൂരിൽ കാട്ടു പോത്തിന്റെ ആക്രമണത്തിൽ വനപാലകന് പരുക്ക്
മറയൂരിൽ കാട്ടു പോത്തിന്റെ ആക്രമണത്തിൽ വനപാലകന് പരുക്കേറ്റു. കാന്തല്ലൂർ ചിന്നമലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ തുരുത്തുന്നതിനിടെയാണ് ബിറ്റ് ഫോറസ്റ്റ് ഓഫീസർ ജോൺസന് പരുക്കേറ്റത്. ജോൺസന്റെ തലയ്ക്കും തോളെല്ലിനുമാണ് പരുക്കേറ്റത്. കൂടാതെ ശരീരത്തിന്റെ പലഭാഗത്തും മുറിവേറ്റിട്ടുണ്ട്.
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരം ഇരുമ്പുവേലിയുടെ സംരക്ഷണത്തിൽ
യുനെസ്കോ പട്ടികയിലിടം പിടിച്ച തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരം ഇപ്പോൾ ഇരുമ്പുവേലിയുടെ സംരക്ഷണത്തിലാണ്. ഒഴിവുസമയം ചിലവിടാൻ തേക്കിൻകാട് മൈതാനിയിലെത്തുന്ന വിരുതൻമാരുടെ കോറിവരയിൽ നിന്ന് തെക്കേ ഗോപുരത്തെ സംരക്ഷിക്കാനാണ് ക്ഷേത്രം ഉപദേശകസമിതി ഗോപുരം വേലി കെട്ടിത്തിരിച്ചത്. തൃശൂരിൻറെ ഹൃദയഭാഗത്തുള്ള തേക്കിൻകാട് മൈതാനം. മൈതാനത്തിൻറെ ഒത്തനടുവിൽ വടക്കുംനാഥക്ഷേത്രം. നാല് ഗോപുരങ്ങളിൽഏറ്റവും സവിശേഷമെന്ന് കരുതുന്ന തെക്കേ ഗോപുരം. ഗോപുരത്തിനടുത്ത് വിശ്രമിക്കാനെത്തുന്നവരിൽ ചിലരുടെ കൈക്രിയകളാണ് ഈ ചുവരിൽ കാണുന്നത്. പേരുകൊത്തിയും ചിത്രം വരച്ചുമെല്ലാം ഗോപുരത്തിൻറെ ചുവരിനെ ഈ വിധമാക്കിയിരിക്കുന്നു. ആയിരത്തിലേറെ വർഷമുള്ളതും […]