അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് ഇടുക്കി ഡാമിന്റെ ഷട്ടര്‍ അടച്ചു. ജലനിരപ്പ് 2399.10 അടിയായതിനെ തുടർന്നാണ് നടപടി. മഴ കനത്തതിനെത്തുടര്‍ന്ന് നവംബർ 14ന് ഇടുക്കി അണക്കെട്ട് തുറന്നത്. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് 40 സെന്റീമീറ്റർ ഉയർത്തിയത്. സെക്കന്‍ഡില്‍ 40,000 ലീറ്റർ വെള്ളമാണ് പുറത്തേയ്ക്കൊഴുക്കിയത്.
Related News
‘സ്പീക്കര്‍ ഇരിക്കുന്നത് ഭരണപക്ഷ ബെഞ്ചില്‍’
അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചതിനെ ചൊല്ലി സ്പീക്കർക്കെതിരെ പ്രതിപക്ഷം. ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്പീക്കർ സർക്കാരിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ആരുടെയും രാഷ്ട്രീയ ചട്ടുകമാകാൻ കഴിയില്ലെന്ന് സ്പീക്കർ പ്രതികരിച്ചു. കിഫ്ബിയിലെയും കിയാലിലെയും സി.എ.ജി ഓഡിറ്റുമായി ബന്ധപ്പെട്ടായിരുന്നു വി.ഡി സതീശൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസ്. മുൻപ് രണ്ട് തവണയും ഇന്ന് ചോദ്യോത്തരവേളയിലും വന്ന വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ആശങ്ക അസ്ഥാനത്താണെന്ന് ധനമന്ത്രി വ്യക്തമാക്കിയതിനാൽ അടിയന്തര പ്രാധാന്യമില്ലെന്ന് കാട്ടി സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം ബഹളം […]
അനധികൃത സ്വത്ത് സമ്പാദനക്കേസ്: ജേക്കബ് തോമസിനെതിരെ അന്വേഷണം
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. സ്വകാര്യ വ്യക്തി നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടത്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. മൂന്നാമത്തെ തവണയാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം വരുന്നത്. നേരത്തെ തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ അന്വേഷണമുണ്ടായിരുന്നു. പിന്നാലെ സ്രാവുകള്‍ക്കൊപ്പം നീന്തുന്നുവെന്ന പുസ്തകത്തിലൂടെ ഔദ്യോഗിക രഹസ്യം പുറത്തുവിട്ടെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്. പിന്നാലെയാണ് മൂന്നാമതൊരു അന്വേഷണം.
ഇടവേളകളില്ലാതെ കടകള്‍ തുറക്കണമെന്നാവശ്യത്തില് ഉറച്ച് വ്യാപാരികള്‍; വൈകിട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച
മുഴുവന്‍ കടകളും തുറക്കണമെന്ന ആവശ്യത്തിലുറച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. നാളെ മുതല്‍ എല്ലാ കടകളും തുറക്കാനാണ് തീരുമാനം. ശനിയും ഞായറും മാത്രം അടച്ചിട്ടതുകൊണ്ട് കൊവിഡ് വ്യാപനം കുറഞ്ഞത് അറിയില്ലെന്നും വ്യാപാരികള്‍ പറയുന്നു. ഇടവേളകളില്ലാതെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് സിപിഐഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്ക് മുന്നിലും വ്യാപാരികള്‍ ഇന്ന് പ്രതിഷേധിക്കാണ് തീരുമാനിച്ചിട്ടുള്ളത്. കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് വ്യാപാരി പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.