India Kerala

പാലാരിവട്ടം പാലം; സര്‍ക്കാര്‍ നയമനുസരിച്ചാണ് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയതെന്ന് മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ്

സര്‍ക്കാര്‍ നയമനുസരിച്ചാണ് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയതെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ്. ടി.ഒ സൂരജിന് മറുപടിയില്ലെന്നും ഇബ്രാഹിംകുഞ്ഞ് കൊച്ചിയില്‍ പറഞ്ഞു.

അതെ സമയം, പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്തേക്കും. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് ഇന്നലെ വിജിലന്‍സ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജിന്‍റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിനെ കുരുക്കിലാക്കിയത്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയാണ് നടന്നതെന്ന് ടി.ഒ സൂരജ് പറഞ്ഞിരുന്നു.