തിരുവനന്തപുരം പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 100 സെ.മീ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് രാത്രി 10 ന് 40 സെ.മീ കൂടി ഉയര്‍ത്തുമെന്നും (മൊത്തം 140 സെ.മീ) സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം കക്കി ഡാം തുറന്നാല്‍ ജനങ്ങളെ മാറ്റി താമസിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പ്രളയ സാധ്യതയില്ലാത്തതിനാല്‍ ഡാം തുറക്കേണ്ട കാര്യത്തില്‍ തീരുമാനമായിട്ടില്ല. വേണ്ടി വന്നാല്‍ താഴ്ന്ന പ്രദേശത്തുനിന്ന് ജനങ്ങളെ മാറ്റുമെന്നും പഞ്ചായത്ത് തലത്തില്‍ ജനകീയ യോഗങ്ങള്‍ വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തെക്ക് കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിനു സമീപം സ്ഥിതിചെയ്തിരുന്ന ന്യുന മര്‍ദ്ദം ദുര്‍ബലമായി. ഇന്നുവരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനും തുടര്‍ന്നു മഴയുടെ ശക്തി കുറയാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.