കോട്ടയത്ത് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. കാണക്കാരി സ്വദേശി മഞ്ജുവിനെയാണ് ഭർത്താവ് പ്രദീപ് വെട്ടിയത്. മഞ്ജുവിന്റെ ഒരു കൈ വെട്ടേറ്റു മുറിഞ്ഞ നിലയിലാണ്. ഒരു കൈയിലെ വിരലുകൾ അറ്റു പോയി. മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടർന്ന് അക്രമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
Related News
പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ; നിലപാട് തിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം
പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് നിലപാട് തിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. 18-45 പ്രായപരിധിയിലുള്ളവർക്ക് വാക്സിൻ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാത്രം നൽകണമെന്ന നിലപാടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുത്തിയത്. വ്യാപക വിമർശനം ഉയരുകയും പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ നേരിട്ട് ഇടപെടുകയും ചെയ്തതോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സർക്കാർ ആശുപത്രികൾ വഴി സൗജന്യമായി വാക്സിൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചതിനെ ബാധിക്കുന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ മുൻ നിലപാട്. ഇതിനെതിരെ വിമർശനം ഉയർന്നതോടെ പ്രധാനമന്ത്രി കടുത്ത അതൃപ്തി […]
ഇടുക്കിയില്‍ മഴക്കെടുതിയില്‍ ഒരു മരണം; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു
കാലവര്‍ഷത്തില്‍ ഇടുക്കി ജില്ലയില്‍ രണ്ടാം ദിവസവും മരണം. മങ്കുവ സ്വദേശി കാല്‍വഴുതി ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. കുമളി വെള്ളാരംകുന്നില്‍ ഉരുള്‍പൊട്ടി രണ്ട് വീടുകള്‍ തകര്‍ന്നു. മുല്ലപ്പെരിയാറില്‍ ഒറ്റ ദിവസം കൊണ്ട് ജലനിരപ്പ് ഏഴ് അടി ഉയര്‍ന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 22 പേരടങ്ങുന്ന സംഘം ദേവികുളത്ത് ക്യാമ്പ് ചെയ്യുകയാണ് ചിന്നാര്‍ മങ്കുവയില്‍ കമലവിലാസം വീട്ടില്‍ രാജന്‍പിള്ളയാണ് തോട്ടിലേക്ക് കാല്‍വഴുതി ഒഴുക്കില്‍ പെട്ട് മരിച്ചത്. ഉരുള്‍പൊട്ടല്‍ ഭീതിയെ തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് രാജന്‍പിള്ളയും കുടുംബവും താമസം മാറ്റി. ശേഷമാണ് അപകടമുണ്ടായത്. […]
പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഹയർ സെക്കൻഡറിയിൽ 82.95% വിജയം
കേരളത്തിൽ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയിൽ ഹയർ സെക്കൻഡറിയിൽ വിജയ ശതമാനം 82.95 %. ഉപരിപഠനത്തിന് അർഹത നേടിയത് 31205 പേർ. മുൻ വർഷം 83.87 ശതമാനം വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ കുറവുണ്ടായി. 0.92 ശതമാനം കുറവാണ് ഇത്തവണ വിജയ ശതമാനത്തിൽ രേഖപ്പെടുത്തിയത്. ജൂൺ 21 മുതൽ സേ പരീക്ഷ നടക്കും. സയൻസ് വിഭാഗത്തിൽ 87.31 ശതമാനം വിജയം രേഖപ്പെടുത്തി. ഹ്യുമാനിറ്റീസിൽ 71.93 ശതമാനവും കൊമേഴ്സിൽ […]