Kerala

ഭാര്യയ്‌ക്കൊപ്പം മയക്കുമരുന്ന് കടത്താന്‍ ശ്രമം; കുപ്രസിദ്ധ കുറ്റവാളി പിടിയില്‍

കാസർഗോഡ് കുപ്രസിദ്ധ കുറ്റവാളിയും, ഭാര്യയും ലഹരി മരുന്ന് കടത്തുന്നതിനിടെ പിടിയിൽ. പള്ളം സ്വദേശി ടി.എച്ച് റിയാസ്, ഭാര്യ റഷീദ എന്നിവരെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ആറ് ഗ്രാം എം.ഡി.എം.എ പിടികൂടി. റിയാസ് വിവിധ സംസ്ഥാനങ്ങളിലായി അമ്പതിലധികം കേസുകളിൽ പ്രതിയെന്ന് പൊലീസ് പറഞ്ഞു.