Kerala

ബുറെവി ചുഴലിക്കാറ്റ്: അഞ്ചു ജില്ലകളിൽ നാളെ പൊതു അവധി

ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിൽ നാളെ പൊതുഅവധി പ്രഖ്യാപിച്ചു. പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫീസുകൾക്കാണ് സർക്കാർ നാളെ പൊതു അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തെരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

അതെ സമയം ബുറേവി ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ, തമിഴ്നാട്രാ മനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് അർദ്ധരാത്രിയോടെ ബുറേവി രാമനാഥപുരത്ത് കൂടി കരയിൽ പ്രവേശിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിലാകും കാറ്റിൻ്റെ സഞ്ചാരം. ബുറേവി പശ്ചാത്തലത്തില്‍ തൂത്തുക്കുടി വിമാനത്താവളം നാളെ ഉച്ചയ്ക്ക് 12 വരെ അടച്ചു. കന്യാകുമാരി, തെങ്കാശി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി, വിരുദുനഗർ ജില്ലകളിൽ നാളെ പൊതുഅവധി പ്രഖ്യാപിച്ചു.