സ്വന്തം പാടത്തേക്ക് വെള്ളം കിട്ടാൻ എട്ടു വർഷമായി ഓഫീസുകൾ കയറിയിറങ്ങി മടുത്ത കർഷകൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോട്ടയം ജില്ലാ കളക്ടറും തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും കർഷകൻ്റ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. തിരുവാർപ്പ് സ്വദേശി എൻ.ജി ബിജുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ക്യഷി, ജലസേചന വകുപ്പുകൾക്കെതിരെയാണ് പരാതി. ഓഗസ്റ്റ് 22 ന് കോട്ടയത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
Related News
സാധാരണ രാഷ്ട്രീയക്കാരെ പോലെയല്ല, വീടു കയറിയുള്ള പ്രചാരണം ഉണ്ടാകില്ല: ഇ ശ്രീധരൻ
കൊച്ചി: സാധാരണ രാഷ്ട്രീയക്കാരെ പോലെ വീടു കയറിയുള്ള പ്രചാരണം നടത്തില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. എന്നാൽ തന്റെ സന്ദേശം ഓരോ വീട്ടിലും എത്തുമെന്നും ശ്രീധരൻ പറഞ്ഞു. കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പാലാരിവട്ടം പാലം സന്ദർശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്റെ പ്രചാരണം വ്യത്യസ്തമായിരിക്കും. മറ്റുള്ളവരെ പോലെയാകില്ല. വീടുകയറിയോ കട കയറിയോ ഉള്ള പ്രചാരണങ്ങൾ ഉണ്ടാകില്ല. അത് അത്യാവശ്യമല്ല. എന്റെ സന്ദേശം മണ്ഡലത്തിലെ ഓരോരുത്തരിലും ഓരോ വീട്ടിലുമെത്തും. ബിജെപി എന്തു ചെയ്യും, അതിൽ എന്റെ […]
ലക്ഷദ്വീപിൽ ഭൂമി രജിസ്ട്രേഷനുള്ള സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച നടപടിക്ക് സ്റ്റേ
ലക്ഷദ്വീപിൽ ഭൂമി രജിസ്ട്രേഷനുള്ള സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിക്കാൻ അഡ്മിനിസ്ട്രേറ്റർക്കോ കളക്ടർക്കോ നിയമപരമായി അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്റ്റാംപ് ഡ്യൂട്ടി ഏർപ്പെടുത്തിയ നടപടി വിവേചനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ലക്ഷദ്വീപിൽ ഒരു ശതമാനമായിരുന്നു നേരത്തേ സ്റ്റാംപ് ഡ്യൂട്ടി. ഇത് സ്ത്രീകൾക്ക് ആറ് ശതമാനവും പുരുഷന്മാർക്ക് ഏഴ് ശതമാനവുമായാണ് വർധിപ്പിച്ചത്. സ്ത്രീയുടേയും പുരുഷന്റേയും പേരിലുള്ള സംയുക്ത ഭൂമിയാണെങ്കിൽ എട്ട് ശതമാനം എന്ന നിലയിലായിരുന്നു സ്റ്റാംപ് ഡ്യൂട്ടിയുടെ വർധന. […]
കുട്ടികള്‍ക്ക് വേണ്ടി പരീക്ഷയെഴുതിയ സംഭവത്തില്‍ അധ്യാപകന് കുറ്റം സമ്മതിച്ചു
നീലേശ്വരം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അധ്യാപകര്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് നീലേശ്വരം സ്കൂള്‍ അധ്യാപകന് നിഷാദ് വി. മുഹമ്മദ്. പിന്നാക്കം നിൽക്കുന്ന കുട്ടികളായതു കൊണ്ടാണ് പരീക്ഷ എഴുതി കൊടുത്തത്. പരീക്ഷ എഴുതി കൊടുത്തതിന് പിന്നില്‍ മറ്റ് സാമ്പത്തിക താത്പര്യങ്ങളില്ലെന്നും നിഷാദ് പറഞ്ഞു. കുട്ടികള്‍ക്ക് വേണ്ടി പരീക്ഷയെഴുതിന് നിഷാദ് വി.മുഹമ്മദ് അടക്കമുള്ളവരെ ഹയര്‍ സെക്കന്‍ഡറി വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.