ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ആവശ്യത്തിന് ആംബുലൻസുകളില്ല. ദേവസ്വം ബോർഡിന്റെ ആംബുലൻസ് തകരാറിലാണ്. നിലവിലുള്ളത് വനം വകുപ്പിന്റെ ആംബുലൻസ് മാത്രം. ആംബുലൻസ് തകരാറായിട്ടും പകരം സംവിധാനമില്ല. അടിയന്തര ഘട്ടത്തിൽ സന്നിധാനത്തേക്ക് ആംബുലൻസ് എത്തുന്നത് ചരൽമേട്ടിൽ നിന്നുമാണ്.കഴിഞ്ഞ ദിവസം പതിനായിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്. രാവിലെ മലചവിട്ടിയ പലർക്കും ദർശനം പൂർത്തിയാക്കാൻ സാധിച്ചില്ല. ചിലഭാഗങ്ങളിൽ ഭക്തർ ബാരിക്കേഡുകൾ മുറിച്ചു കടന്നു.നടപ്പന്തലുകൾ ഭക്തരെ കൊണ്ട് നിറഞ്ഞു കവിയുന്ന സാഹചര്യമായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്ക് പമ്പയിൽ നിന്നും മല കയറിയവർക്ക് ദർശനം നടത്താൻ സാധിച്ചിട്ടില്ല. മണിക്കൂറുകളോളമാണ് ഭക്തർ ക്യൂവിൽ നിൽക്കുന്നത്.ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ക്യൂ കോംപ്ലക്സ് പ്രവർത്തിപ്പിച്ച് തുടങ്ങിയെങ്കിലും നിലവിലെ അവസ്ഥയ്ക്ക് മാറ്റമില്ല. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലാണ് ക്യൂ കോംപ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കിയ ശേഷം എട്ട് വർഷത്തോളം ഉപയോഗിക്കാതെ കിടന്ന 18 ഹാളുകളാണ് ഇത്തവണ തിരക്ക് നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത്.
Related News
പിഞ്ചുകുഞ്ഞിനെ തട്ടികൊണ്ടുവന്ന സംഭവം: ലക്ഷ്യം ഭിക്ഷാടനമെന്ന് സ്ഥിരീകരിച്ച് പൊലീസ്
നാല് മാസം പ്രായമുള്ള കുഞ്ഞിനെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. ഭിക്ഷാടനത്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തി പണമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കന്യാകുമാരി എസ്പി ഡി.എൻ.ഹരികിരൺ പ്രസാദ് 24ന് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് കടത്തിന് പിന്നിൽ മറ്റ്ല ലക്ഷ്യങ്ങൾ ഉണ്ടോയെന്ന് കണ്ടെത്തും. ഇവർക്ക് ഭിക്ഷാടന മാഫിയയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും. ഭിക്ഷാടന മാഫിയയുമായി ബന്ധപ്പെടുത്താൻ നിലവിൽ തെളിവുകളില്ല. ഇത്തരം ചില കേസുകൾ മുമ്പ് റിപ്പോർട്ട് […]
ജയ് ശ്രീറാം വിളിക്കാത്തതിന് ചെറുപ്പക്കാരനെ തീകൊളുത്തിയെന്ന് പരാതി; വാദം തള്ളി പൊലീസ്
ജയ് ശ്രീറാം വിളിക്കാത്തതിനാല്‍ നാലംഗ സംഘം 17 കാരനായ ചെറുപ്പക്കാരനെ തീ കൊളുത്തിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ചണ്ടൌലി ജില്ലയില്‍ ഞായറാഴ്ച്ച രാത്രിയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഖാലിദിനെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എന്നാല്‍ ചെറുപ്പക്കാരന്റെ മൊഴി തെറ്റാണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞതെന്നും ഇയാള്‍ സ്വയം തീകൊളുത്തിയതാണെന്നാണ് മനസ്സിലാവുന്നതെന്നും പൊലീസ് പറഞ്ഞു. “ഞാന്‍ ദുധാരി പാലത്തിലൂടെ നടന്ന് വരുമ്പോള്‍ നാല് പേര് എന്നെ തട്ടിക്കൊണ്ട് പോയി. അതില്‍ രണ്ട് പേര് എന്റെ കൈ രണ്ടും […]
ആര്.എസ്.എസ് സംഘം കുടുംബത്തെ ആക്രമിച്ചതായി പരാതി; നാലംഗ കുടുംബം ആശുപത്രിയില്‍
കൊല്ലം മനയില്‍കുളങ്ങരയില്‍ നാലംഗ കുടുംബത്തെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വീടുകയറി ആക്രമിച്ചതായി പരാതി. ടാക്സി ഡ്രൈവറായ മനയിന്കുളങ്ങര സ്വദേശി രഞ്ജുവിനും കുടുംബത്തിനുമാണ് മര്‍ദനമേറ്റത്. വീടിന്റെ വേലി പൊളിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. വീടിന്റെ വേലി വാഹനം ഉപയോഗിച്ച് തകര്‍ത്തത് ചോദ്യം ചെയ്ത രഞ്ജുവിനെ അയല്‍വാസിയായ സുദര്ശന് മര്‍ദിക്കുകയായിരുന്നു. രഞ്ജുവിന്റെ കരച്ചില് കേട്ട് പുറത്തിറങ്ങിയ ഭാര്യ ശ്രീദേവി ആക്രമണം തടയാന്‍ ശ്രമിച്ചതോടെ സുദര്‍ശന്റെ സഹോരന്മാരടക്കം 9 അംഗ സംഘമെത്തി രഞ്ജുവിനെയും കുടുംബത്തെയും […]