Kerala

കോഴിക്കോട്- ബംഗളൂരു ദേശീയ പാത റീ ടാറിംഗ് കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞു

കോഴിക്കോട്-ബംഗളൂരു ദേശീയ പാത റീ ടാറിംഗ് കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞു. താമരശ്ശേരി മുതല്‍ പുല്ലാനിമേട് വരെയാണ് പലയിടത്തും റോഡ് പൊളിഞ്ഞത്.സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് നാട്ടുകാര്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി.

താമരശേരി മുതല്‍ ഒടുങ്ങാക്കാട് വരെയാണ് ദേശീയ പാതയില്‍ റീ ടാറിംഗ് പൂര്‍ത്തിയാക്കിയത്.പണി കഴിഞ്ഞ് ഇരുപത് ദിവസം പിന്നിടും മുമ്പേ റോഡില്‍ പലയിടത്തും വിള്ളല്‍ വീണു.ഇതിനു പിന്നാലെ പൊളിഞ്ഞു തുടങ്ങി. താമരശ്ശേരി ചെക് പോസ്റ്റ് മുതല്‍ പുല്ലാനി മേട് വരെയാണ് റോഡ് കൂടുതലും പൊളിഞ്ഞിരിക്കുന്നത്.ഇരു ചക്രവാഹനങ്ങള്‍ ഇതു മൂലം അപകടത്തില്‍ പെടുന്നുണ്ട്.

അശാസ്ത്രീയമായി റീ ടാര്‍ ചെയ്തതാണ് റോഡ് പൊളിയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് യുവജന സംഘനടകള്‍ പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങുകയാണ്. റീ ടാറിംഗിനു പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ വിജിലന്‍സിലും പരാതി നല്‍കിയിട്ടുണ്ട്.