ഇടക്കൊച്ചിയിൽ പട്ടാപ്പകൽ വീട് കുത്തിതുറന്ന് 20 പവൻ മോഷ്ടിച്ചു. ഇടക്കൊച്ചി ഗ്രീൻ വില്ലയിൽ കാൻസൻ മെൻ്റസ് എന്നായാളുടെ വീട്ടിലാണ് മോഷണം നടന്നത്. വൈകിട്ട് അഞ്ച് മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പതിനായിരം രൂപയും മോഷണം പോയി. ബാങ്ക് ലോക്കറിലായിരുന്ന സ്വർണം കഴിഞ്ഞ ദിവസമാണ് വീട്ടിൽ എത്തിച്ചത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2022/12/idakochi.jpg?resize=820%2C450&ssl=1)