സഭാതർക്കത്തിൽ നിയമനിർമാണത്തിന് സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. ഒരു വിഭാഗം യാക്കോബായ സഭാ വിശാസികളുടെ ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. 1934ലെ മലങ്കര സഭ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കപ്പെടണമെന്ന അന്തിമവിധിക്ക് പിന്നാലെ ഒട്ടേറെ ഹർജികളാണ് സുപ്രിംകോടതിയിലെത്തിയത്.
