പാലക്കാട് നഗരത്തിൽ വൻ തീപിടിത്തം. സ്റ്റേഡിയം പരിസരത്തുള്ള നൂർജഹാൻ ഓപ്പൺഗ്രിൽ ഹോട്ടലിലാണ് തീപിടിത്തമുണ്ടാത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരുക്കുമ്പേഴാണ് തീപിടിത്തമുണ്ടാത്. തീ ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെതന്നെ ഹോട്ടലിൽ ഉണ്ടായിരുന്നവർ പുറത്ത് കടന്നതിനാൽ വലിയ അപകടം ഒഴിവായി.
Related News
”നിങ്ങള്‍ക്ക് ഒരുപാട് ചോദ്യം ഉണ്ടാകും, പിന്നെയാകാം”
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി മുഖ്യമന്ത്രി പിണറായി വിജയന്. ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. ശിവശങ്കറുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഒറ്റ ഉത്തരത്തില്‍ മുഖ്യമന്ത്രി മറുപടി നല്കി ഒഴിഞ്ഞ് മാറി ആറ് മണിയോടെ ആരംഭിച്ച ആരംഭിച്ച വാര്‍ത്തസമ്മേളത്തിന്റെ ആദ്യഘട്ടത്തില്‍ പതിവ് പോലെ മുഖ്യമന്ത്രി കോവിഡ് കണക്കുകള്‍ വിശദീകരിച്ചു. പിന്നീട് സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളും. 6.40ഓടെ മുഖ്യമന്ത്രിക്ക് പറയാനുള്ള കാര്യങ്ങള്‍ അവസാനിച്ചതോടെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളിലേക്ക് കടന്നു. ആദ്യ ചോദ്യം തന്നെ […]
മാതാവിന്റെ അവകാശം ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശത്തെക്കാളും മുകളിലെന്ന് ഹൈക്കോടതി
ഗർഭസ്ഥ ശിശുവിന്റെ അവകാശങ്ങളെക്കാള്‍ കുട്ടിയെ പ്രസവിക്കുന്ന സ്ത്രീയുടെ അവകാശത്തിനാണ് മുന്‍ഗണനയെന്ന് കേരള ഹൈക്കോടതി. മാതാവിന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടി ഗര്‍ഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ നിരീക്ഷണം. 1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്റ്റ് പ്രകാരം ഗർഭകാലം 20 ആഴ്ചകൾക്കപ്പുറം പിന്നിട്ടാല്‍ ഗര്‍ഭം അലസിപ്പിക്കല്‍ നിയമപരമായി അനുവദിനീയമല്ല. ഈ സാഹചര്യത്തിലാണ് ഹരജിക്കാരിക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. ഇരു വ്യക്കകളും തകരാറിലായ ഹരജിക്കാരിക്ക് അനുകൂലമായി തീരുമാനമെടുത്ത കോടതി, വിധി ന്യായത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ […]
പൊലീസ് ഓടിച്ചതിനെ തുടര്‍ന്ന് കിണറ്റില്‍ വീണ് യുവാവ് മരിച്ച സംഭവം; നീതി തേടി കുടുംബം
കാസര്‍ഗോഡ് ചിറപ്പുറത്ത് പൊലീസ് ഓടിച്ചതിനെ തുടര്‍ന്ന് കിണറ്റില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ നീതി തേടി കുടുംബം. യുവാവ് മരിച്ച് എട്ട് വര്‍ഷത്തിനിപ്പുറവും നിയമ പോരാട്ടത്തിലാണ് ബന്ധുക്കള്‍. ദൃക്സാക്ഷികളുടെ മൊഴിയുണ്ടായിട്ടും സംഭവത്തില്‍ പൊലീസിന് പങ്കില്ലെന്ന നിഗമനത്തിലാണ് ഒടുവിലെ ക്രൈംബ്രാഞ്ച് അന്വേഷണവും എത്തിയത്. 2014 ജനുവരി മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനെ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് മര്‍ദ്ദിക്കുന്ന കണ്ടതിനെ തുടര്‍ന്നാണ് മരിച്ച ശശിധരനും മറ്റൊരു സുഹൃത്തും ഭയന്ന് ഓടിയത്. ശശിധരന്റെ കൂടെ കിണറ്റില്‍ വീണ സുഹൃത്ത് ഉള്‍പ്പടെ […]