സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു. എറാണകുളം മാര്‍ക്കറ്റില്‍ സവാളക്ക് ഇന്ന് 130 രൂപയാണ് വില. ചെറിയുള്ളിക്ക് 145 രൂപയാണ്. വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെയും കുടുംബ ബജറ്റിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഉത്പാദക സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥയാണ് വിപണിയിലെ വിലവർധനയ്ക്ക് കാരണം.
