ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ കെ.ഡി പ്രതാപനെയും ഭാര്യ ശ്രീനയെയും ഇഡി ഇന്ന് വിണ്ടും ചോദ്യം ചെയ്യും. രാവിലെ 9.30 ന് ഇരുവരോടും വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതികളെ മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ വളരെ വിശദമായി അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ക്രിപ്റ്റോ കറൻസി വഴി സമാഹരിച്ച പണം പ്രതികൾ വിദേശത്തേക്ക് കടത്തിയതായും സൂചനയുണ്ട്. അതേസമയം, കേസിൽ ഇന്ന് കൂടുതൽ പേരെ ഇഡി ചോദ്യം ചെയ്യും. വിജേഷ് പിള്ളയോട് ഇന്ന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഒടിടി ഇടപാടുകളെ കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യൽ.
Related News
ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിയുടെ ഒന്നാം ഉപഭരണാധികാരി
ദുബായിയുടെ ഒന്നാം ഉപഭരണാധികാരിയായി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ നിയമിച്ചു. ദുബൈ ഭരണാധികാരിയാണ് നിയമനം സംബന്ധിച്ച് ഉത്തരവ് ഉറക്കിയത്. ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ രണ്ടാം ഉപഭരണാധികാരിയായും നിയമിച്ചിട്ടുണ്ട്.. ഷെയ്ഖ് മക്തൂമും ഷെയ്ഖ് അഹമ്മദും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മക്കളാണ്. യു എ ഇ ധനകാര്യമന്ത്രി കൂടിയായ ഷെയ്ഖ് മക്തൂം, നേരത്തേ ഉപഭരണാധികാരിയുടെ ചുമതല വഹിച്ചിരുന്നു.
എറണാകുളത്ത് അട്ടിമറി വിജയം നേടാമെന്ന കണക്കൂട്ടലില് സി.പി.എം
എറണാകുളത്ത് പൊതു സ്വതന്ത്രനെ രംഗത്തിറക്കിയതിലൂടെ 98 ൽ നേടിയത് പോലുള്ള ഒരു അട്ടിമറി വിജയം നേടാമെന്ന കണക്കൂട്ടലിലാണ് സി.പി.എം. അതേസമയം രാഷ്ട്രീയ രംഗത്ത് സജീവമല്ലാത്തയാളെ സി.പി.എം സ്ഥാനാർഥിയായി പരിഗണിച്ചത് ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ലത്തീൻ കത്തോലിക്ക സമുദായംഗമായ മനു റോയിയെ സ്ഥാനാർഥിയാക്കുന്നതോടെ മണ്ഡലത്തിൽ നിർണായക ശക്തിയായ സമുദായത്തെ ഒപ്പം നിർത്താൻ കഴിയുമെന്നാണ് സി.പി.എം പ്രതീക്ഷ. ലോക്സഭ തെരഞ്ഞെടുപ്പിൽ ലത്തീൻ കത്തോലിക്ക വിഭാഗത്തെ അവഗണിച്ചുവെന്ന പരാതിയും ഇതോടെ പരിഹരിക്കപ്പെടും. യുവ അഭിഭാഷകനായ മനു റോയിയിലൂടെ 98 ലെ […]
സവര്ണ്ണരുടെ ഐക്യമായിരുന്നു അയ്യപ്പ സംഗമമെന്ന് വെള്ളാപ്പള്ളി
ശബരിമല കര്മ്മസമിതി നടത്തിയ അയ്യപ്പ ഭക്തസംഗമത്തെ രൂക്ഷമായി വമര്ശിച്ച് എസ്.എന്.ഡി.പി ജനറല് സെക്രട്ടറി വെള്ളപ്പള്ളി നടേശന്. സവര്ണ്ണരുടെ ഐക്യം മാത്രമാണ് അയ്യപ്പ സംഗമത്തില് കണ്ടത്. പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായെന്നും പരിപാടിക്ക് പിന്നില് രാഷ്ട്രീയമുണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. കോട്ടയം ഏറ്റുമാനൂരില് നടന്ന ഗുരുദേവക്ഷേത്ര സമര്പ്പണ ചടങ്ങിനെത്തിയപ്പോഴാണ് ശബരിമല കര്മ്മസമിതി നടത്തിയ അയ്യപ്പ ഭക്ത സംഗമത്തിനെതിരെ വെള്ളപ്പള്ളി നടേശന് ആഞ്ഞടിച്ചത്. അയ്യപ്പന്റെ പേരില് ബി.ജെ.പി രാഷ്ട്രീയം കണിക്കുകയായിരുന്നുവെന്നും ശബരിമലവിഷയത്തിലൂടെ ബി.ജെ.പി നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില് ചില ഉദ്യോഗസ്ഥരുടെ […]