ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സർക്കാർ അനുമതി വൈകുന്നതിന്റെ കാരണം അറിയിക്കണമെന്ന് ഹൈക്കോടതി. ആലുവ മണപ്പുറം പാലം നിർമ്മാണത്തിലെ അഴിമതി അന്വേഷണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് കോടതി നിർദേശം. പാലാരിവട്ടം പാലം അഴിമതി കേസിലും അനുമതി വൈകുന്നത് കോടതി ചൂണ്ടിക്കാട്ടി.
