കെ റെയിൽ പദ്ധതിയ്‌ക്കെതിരായ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. കെ.റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ കോടതി തടഞ്ഞു. സർവ്വേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരമുള്ള സർവ്വേ നടപടികൾ ആകാമെന്ന് കോടതി പറഞ്ഞു. സാധാരണ സർവ്വേ കല്ലുകൾ സ്ഥാപിക്കുന്നതിനും തടസ്സമില്ല. ( highcourt against K Rail )
കോട്ടയം സ്വദേശികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പദ്ധതി കടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥരാണ് ഹർജിക്കാർ. ഭൂമി ഏറ്റെടുക്കാതെ കെറെയിൽ എന്ന പേര് ഉപയോഗിക്കാനാകില്ലെന്നാണ് ഹൈക്കോടതി നിർദേശം.
60 സെന്റീമീറ്ററിൽ കൂടുതൽ വലുപ്പമുള്ള കല്ലുകൾ പാടില്ല. അതേസമയം, സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് സ്റ്റേ ഇല്ല. സർവ്വേ നടപടികളിൽ ബലപ്രയോഗം പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു.