എറണാകുളത്ത് ഹൈടെക് അമ്മതൊട്ടില്‍ നാളെ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കുഞ്ഞുങ്ങൾ ഉപേക്ഷിക്കപ്പെടുമ്പോൾ അവരെ ഏറ്റെടുത്ത് വളർത്തുന്നതിനാണ് കേരള സംസ്ഥാന ശിശുക്ഷേമ സമിതി അമ്മതൊട്ടിലുകള്‍ ആരംഭിച്ചത്. അമ്മത്തൊട്ടിലുകൾ സ്ഥാപിച്ചു 17- വർഷം പിന്നിടുമ്പോൾ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളോടെ അവയെ നവീകരിച്ചിരിക്കുകയാണ് കേരള സംസ്ഥാന ശിശുക്ഷേമ സമിതി. സെൻസർ, ഇന്‍റർനെറ്റ് ഇവ മുഖേന പ്രത്യേകം നിയന്ത്രിക്കുന്ന നവീകരിച്ച അമ്മത്തൊട്ടിലുകൾ ഏറ്റവും സുരക്ഷിതമായ നിരീക്ഷണ സംവിധാനത്തോട് കൂടിയുള്ളതാണ്. അമ്മതൊട്ടിലിൽ കുട്ടികൾ എത്തുമ്പോൾ സമിതി അധികൃതർക്കും തോട്ടിൽ സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങളിലും സന്ദേശമെത്തും. തൊട്ടിലിൽ വീഴുന്ന കുട്ടികളുടെ ശാരീരിക അവസ്ഥ വരെ തത്സമയം സന്ദേശമായി അധികൃതർക്ക് എത്തുന്നതാണ്.
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച ഹൈടെക് അമ്മ തൊട്ടിലില്‍ നാളെ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (കെ.എസ്.ഐ.ഇ.) നിർമാണ ചുമതല.
ജോൺ ഫെർണാണ്ടസ് എം. എൽ. എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അഞ്ചര ലക്ഷം രൂപ വിനിയോഗിച്ചാണ് അമ്മത്തൊട്ടില്‍ ഹൈടെക്കാക്കി മാറ്റിയത്.