നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കും ദിലീപിനും ഇന്ന് നിര്‍ണായകം. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട നിര്‍ണായക ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം നല്കിയ ഹര്‍ജിയിലാണ് ഇന്ന് വിധിയുണ്ടാകുക. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് വിധി പറയുക.മെമ്മറി കാര്‍ഡ് പരിശോധിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് ഉള്‍പ്പെടെ ഹര്‍ജിയിലൂടെ അതിജീവിത ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാര്‍ഡിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവരുമോ എന്ന ആശങ്ക തനിക്കുണ്ടെന്നും അതിനാലാണ് ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹര്‍ജി തള്ളണമെന്നുമായിരുന്നു ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.
Related News
കോവിഡ് 19 ഭീതിക്കിടെ കേന്ദ്രത്തിന്റെ ഇരുട്ടടി; പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കുത്തനെ കൂട്ടി
പെട്രോളിന്റെ സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെയും ഡീസലിന് ലിറ്ററിന് നാല് രൂപയുമാണ് കൂട്ടിയത് കോവിഡ് 19 ഭീതിക്കിടയില്‍ പൊതുജനത്തിന് ഇരുട്ടടി നല്കി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കൂട്ടി. മൂന്ന് രൂപ വീതം കൂട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. പെട്രോളിന്റെ സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെയും ഡീസലിന് ലിറ്ററിന് നാല് രൂപയുമാണ് കൂട്ടിയത്.റോഡ് സെസ് പെട്രോളിന് […]
23 ലക്ഷം കടന്ന് ഇന്ത്യയിൽ കൊവിഡ് കേസുകൾ
രാജ്യത്ത് കൊവിഡ് കേസുകൾ 23 ലക്ഷം കടന്നു. ആകെ പോസിറ്റീവ് കേസുകൾ 2,329,638 ആയി. തിങ്കളാഴ്ചയാണ് കൊവിഡ് കേസുകളുടെ ആകെ എണ്ണം 22 ലക്ഷം കടന്നത്. ആകെ മരണ സംഖ്യ 46,091 ൽ എത്തി നിൽക്കുന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 6,43,948 ആണ്. 24 മണിക്കൂറിനിടെ 60,963 പോസിറ്റീവ് കേസുകളും 834 മരണവും റിപ്പോർട്ട് ചെയ്തു. രണ്ട് ദിവസത്തിനിടെ വർധിച്ചത് 114,564 കേസുകളാണ്. അതേസമയം, രോഗമുക്തരുടെ എണ്ണം 16 ലക്ഷം കടന്നു. ആകെ 1,639,599 പേരാണ് ഇതുവരെ രോഗമുക്തി […]
പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞു; നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു
നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു. 10 മിനിട്ടോളം ഗവര്‍ണര്‍ക്ക് ഡയസിലേക്ക് പ്രവേശിക്കാനായില്ല. പിന്നീട് നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നയപ്രഖ്യാപനത്തിന് ഗവര്‍ണര്‍ നിയമസഭയില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പൌരത്വ ഭേദഗതിക്കെതിരെയും ഗവര്‍ണര്‍ക്കെതിരെയുമുള്ള മുദ്രാവാക്യങ്ങള്‍ പ്ലക്കാര്‍ഡുകളിലുണ്ടായിരുന്നു. നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച പ്രതിപക്ഷം സഭക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.