Kerala

എഐ ക്യാമറ അഴിമതി; പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

എഐ ക്യാമറ അഴിമതി ആരോപണത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും, രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഐ ക്യാമറ പദ്ധതിയില്‍ നിന്ന് പിന്മാറാനുണ്ടായ കാരണം വിശദീകരിച്ച് ഉപകരാര്‍ നേടിയ ലൈറ്റ് മാസ്റ്റര്‍ കമ്പനി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

ഒരു പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാന്‍ പ്രസാദിയോ നിര്‍ദേശിച്ചിരുന്നതായി കോടതിയെ അറിയിച്ചു. 75 കേടിയുടെ കണ്‍സോര്‍ഷ്യത്തിലാണ് പ്രസാദിയോ ആവശ്യപ്പെട്ടപ്രകാരം ലൈറ്റ് മാസ്റ്റര്‍ കമ്പനി സഹകരിച്ചത്. എന്നാല്‍ പിന്നീട് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

75 ലക്ഷം രൂപയാണ് എഐ ക്യാമറ പദ്ധതിയില്‍ ഉപകരാര്‍ നേടിയ ലൈറ്റ് മാസ്റ്റര്‍ കമ്പനി മുടക്കിയത്. ലാഭവിഹിതം 40 ശതമാനത്തില്‍ നിന്ന് 32 ശതമാനമായി കുറച്ചതും പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിനായുള്ള കാരണമായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.