Kerala

കേരള സര്‍വകലാശാലയിലെ അധ്യാപകനിയമനങ്ങള്‍ റദ്ദാക്കി ഹൈക്കോടതി

കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. സംവരണ തസ്തികകള്‍ നിശ്ചയിച്ച രീതി ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2017ലെ വിജ്ഞാപനപ്രകാരമാണ് കേരള സര്‍വകലാശാല നിയമനം നടത്തിയത്. വിവിധ വകുപ്പുകളിലെ തസ്തികകള്‍ ഒറ്റയൂണിറ്റാക്കിയാണ് സംവരണം നടത്തിയത്. സര്‍വകലാശാല നിയമനം സുപ്രീം കോടതി വിധിക്കെതിരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

രണ്ട് അധ്യാപകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. ഭരണഘടനാവിരുദ്ധമായരീതിയിലാണ് സംവരണം തീരുമാനിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്ത്. സര്‍വകലാശാലയിലെ വിവിധ വകുപ്പുകളില്‍ ഉണ്ടായിരുന്ന എല്ലാ ഒഴിവുകളും ഒറ്റയൂണിറ്റായി കണക്കാക്കിയിട്ടായിരുന്നു സംവരണത്തിനുള്ള തസ്തിക തീരുമാനിച്ചതെന്ന് പരാതിക്കാരുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇവരുടെ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

ആദ്യമായാണ് സര്‍വകലാശാലയിലെ ഇത്രയധികം അധ്യാപക നിയമനം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്‌. ഇത് സംബന്ധിച്ച്‌ നേരത്തെ നിരവധി പരാതി ഉയര്‍ന്നിരുന്നു.കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിൽ ഇതേ രീതിയില്‍ നിയമനം നടന്നിട്ടുണ്ട്.