സര്‍ക്കാര്‍ അംഗീകാരമുള്ള സ്ക്കൂളുകളില്‍ മതപഠനം ഭരണഘടനാനുസൃതമായിരിക്കണമെന്ന് ഹൈക്കോടതി. സ്ക്കൂളുകള്‍ ഒരു മതത്തിന് മാത്രം പ്രത്യേക പ്രാധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണ്. സര്‍ക്കാറിന്റെ അനുമതിയില്ലാതെ സ്ക്കൂളുകളില്‍ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കണമെന്നും കോടതി .സ്കൂൾ അടച്ച് പൂട്ടാനുള്ള ഉത്തരവിനെതിരെ മണക്കാട് ഹിദായ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്
Related News
ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരായ ഹരജി ഇന്ന് ഹൈക്കോടതിയില്‍
ആലപ്പാട്ടെ കരിമണൽ ഖനനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരിമണൽ ഖനനത്തെ തുടർന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തു പോകുന്ന സ്ഥിതിയാണെന്നും സുരക്ഷാ നടപടികളടക്കം സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ.എം ഹുസൈനാണ് ഹരജി നൽകിയിരിക്കുന്നത്. 89.5 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ടായിരുന്ന ആലപ്പാട് പഞ്ചായത്തിന്റെ വിസ്തൃതി ഭയാനകമാം വിധം കുറഞ്ഞതായി ഹരജിയിൽ പറയുന്നു. ഖനനം സംബന്ധിച്ച് പഠിച്ച കമ്മിഷൻ റിപ്പോർട്ടിൻമേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും റിപ്പോർട്ടിലെ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കാനും സർക്കാറിനോട് കോടതി ഉത്തരവിടണമെന്നും ഹരജിയിൽ പറയുന്നു. […]
യുപിയിൽ അധ്യാപികയെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു
പ്രൈമറി സ്കൂൾ അധ്യാപികയെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലെ എക്ദിൽ പ്രദേശത്താണ് സംഭവം. 6 തവണ വെടിയേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നില ഗുരുതരമാണ്. പരുക്കേറ്റ നിലയിൽ റോഡിൽ കിടന്ന യുവതിയെ വഴിയാത്രക്കാരാണ് കണ്ടെത്തിയത്. ശേഷം പൊലീസിന് വിവരം കൈമാറി. ബന്ധുക്കളും പൊലീസും ചേർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണം ആരംഭിച്ച് അൽപ്പം കഴിഞ്ഞ് ഒരു യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരുക്കേറ്റ […]
കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യ നഗര പദവി; തലമുറകള്‍ക്ക് ലോകം നൽകിയ ആദരമെന്ന് മന്ത്രി എം ബി രാജേഷ്
യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരമായി കോഴിക്കോട് മാറിയ സന്തോഷം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. തലമുറകള്‍ക്ക് ലോകം നൽകിയ ആദരമായാണ് സാഹിത്യ നഗര പദവി കോഴിക്കോടേക്ക് എത്തുന്നത്. ആഗോള അംഗീകാരത്തിലേക്ക് കോഴിക്കോടിനെ നയിച്ച കോർപറേഷനെയും എല്ലാ കോഴിക്കോട്ടുകാരെയും പ്രവർത്തനത്തിന് എല്ലാ പിന്തുണയും നൽകിയ കിലക്കും അഭിനന്ദനം എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.(kozhikode became the first city in india to receive unesco city of literature) ലോകത്തെ […]