Kerala

കേരള ബാങ്കിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ

കേരള ബാങ്കിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. 1850 പേരെ സ്ഥിരപ്പെടുത്താനായിരുന്നു സർക്കാർ നീക്കം. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥി ഫയൽ ചെയ്ത ഹർജിയിലാണ് കോടതിയുടെ നടപടി. സ്ഥിരപ്പെടുത്തണമെന്ന കേരള ബാങ്ക് സിഇഒയുടെ ശിപാർശ സഹകരണ വകുപ്പ് സെക്രട്ടറി മടക്കിയിരുന്നു.