Kerala

വാക്‌സിൻ വിതരണത്തിൽ സുതാര്യത ആവശ്യമെന്ന് ഹൈക്കോടതി

വാക്‌സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. സ്റ്റോക് വെളിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാറിന് നിർദേശം നൽകി. വാക്സിൻ വിതരണത്തിൽ കോടതി ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് കോടതി നടപടി. കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം സംസ്ഥാനത്ത് പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. വിദഗ്ധ സമിതി യോഗത്തിലെ നിർദേശങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം വിലയിരുത്തും. ഗുരുതര രോഗബാധിതര്‍ക്കാകും വാക്സിൻ വിതരണത്തിൽ ആദ്യ മുന്‍ഗണന. മാധ്യമ പ്രവത്തകർ ഉൾപ്പെടെയുള്ളവരും പട്ടികയിലുണ്ടാകും. ഇന്നലെയാണ് സംസ്ഥാന സർക്കാർ വാങ്ങിയ കൊവിഷീൽഡ് വാക്സിൻ്റ ആദ്യ ബാച്ച് കേരളത്തിലെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ വാക്സിൻ എത്തുമെന്നാണ് പ്രതീക്ഷ.