വോട്ടർ പട്ടികയിൽ ഗുരുതരമായ പിശകുകൾ ഉണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ഹൈക്കോടതി. ഇരട്ടവോട്ടുകൾ ചെയ്യുന്നത് തടയാൻ ആവശ്യമെങ്കിൽ കേന്ദ്രസേനയെയോ പോലീസിനെയോ വിന്യസിക്കണം എന്നും കോടതി നിർദേശിച്ചു. ഉത്തരവ് നടപ്പാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കി. ഇരട്ട വോട്ട് വിഷയത്തിൽ രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
Related News
ആന്തൂരിലെ ആത്മഹത്യ: ലോക കേരളസഭയുടെ പ്രവർത്തനങ്ങളിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നു
ആന്തൂരിലെ പ്രവാസി ആത്മഹത്യയിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ലോക കേരളസഭയുടെ പ്രവർത്തനങ്ങളിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നു. ലോക കേരളസഭയുടെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് പ്രതിപക്ഷ നേതാവ് രാജിവെച്ചു. ലോക കേരളസഭയുടെ നടപടികളുമായി സഹകരിക്കേണ്ടെന്ന് മുസ്ലിം ലീഗും തത്വത്തിൽ തീരുമാനിച്ചു. സഭയുടെ മറ്റ് സമിതിയിലെ അംഗത്വം രാജിവെക്കുന്ന കാര്യം പാർലമെന്ററി പാർട്ടി ചേർന്ന് തീരുമാനിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.
ശമ്പളം വെട്ടിക്കുറച്ചു; 868 ഡോക്ടര്‍മാര്‍ രാജിക്കത്ത് നല്കി
സാലറി ചലഞ്ചിന്റെ പേരില്‍ ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് രാജി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി നിയോഗിച്ച 950 ഡോക്ടര്‍മാരില്‍ 868 പേരും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് രാജിക്കത്ത് നല്കി.സാലറി ചലഞ്ചിന്റെ പേരില്‍ ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.ജോലിയില്‍ കയറി രണ്ട് മാസമായിട്ടും പകുതി ഡോക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കാത്തതും രാജിക്ക് കാരണമാണ്. കോവിഡ് രോഗികളുടെ എണ്ണം അടിക്കടി കൂടി വന്ന സാഹചര്യത്തിലാണ് ജൂണ്‍ മാസം 950 ജൂനിയര്‍ ഡോക്ടര്‍മാരെ സര്‍ക്കാര്‍ പിഎച്ച്സികളില് നിയമിച്ചത്. മൂന്ന് മാസത്തേക്കായിരുന്നു […]
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. തീര്‍ത്ഥാടനത്തിനായി ഇന്നലെ വൈകിട്ട് നട തുറന്നു. ഇന്ന് രാവിലെ നാലുമണി മുതല്‍ പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിട്ടുതുടങ്ങി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യ മൂന്ന് ദിവസം ചില നിയന്ത്രണങ്ങളുണ്ട്. ബുക്ക് ചെയ്ത തീര്‍ത്ഥാടകര്‍ക്ക് ഈ ദിവസങ്ങളില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു ദിവസം സൗകര്യമേര്‍പ്പെടുത്തും. അതേസമയം തീര്‍ത്ഥാടനത്തിനായി സ്പോട്ട് ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശക്തമായ ഒഴുക്കായതിനാല്‍ പമ്പാ സ്നാനത്തിനും അനുമതിയില്ല. ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ വിലയിരുത്താനായി ദേവസ്വം മന്ത്രി […]