തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കാനുള്ള തീരുമാനം മാറ്റാൻ ആകുമോ എന്ന് ഹൈക്കോടതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറോടാണ് കോടതി നിലപാട് തേടിയത്. കോടതി ഉത്തരവിട്ടാൽ തീരുമാനം പുനഃപരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് നിലപാട് തേടിയത്. അപ്പീൽ ഹരജിയില്‍ മറ്റന്നാൾ കോടതി വിധി പറയും.
വോട്ടര്‍ പട്ടിക പുതുക്കുമെങ്കിലും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുമെന്നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നത്.
2019ലെ വോട്ടര്‍ പട്ടിക വാര്‍ഡ് അടിസ്ഥാനമാക്കി ഉള്ളതല്ല. അതുകൊണ്ട് തന്നെ ഈ പട്ടിക പുതുക്കല്‍ ചെലവേറിയതായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണ്‍ പറഞ്ഞിരുന്നു. 2020 ജനുവരിയിൽ പുതുക്കൽ തുടങ്ങി ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കുമെന്നും ജില്ലാതലത്തിൽ പാർട്ടികളുടെ യോഗം വിളിച്ച് നിലനില്‍ക്കുന്ന ആശങ്ക പരിഹരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്ക്കരന്‍ നേരത്തെ അറിയിച്ചിരുന്നു.