കോവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി. രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്നതിനെതിരെ സമർപ്പിച്ച പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ചടങ്ങിനെത്തുന്നവരുടെ എണ്ണം കുറക്കുന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാർ നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. 1.45 ന് ഹരജി വീണ്ടും പരിഗണിക്കും
Related News
കോട്ടയത്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍
കോളജ് പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കാതെ അഞ്ജു ഷാജിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് കുടുംബം പറയുന്നത്. കോട്ടയത്ത് കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍. കോളജ് പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കാതെ അഞ്ജു ഷാജിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് കുടുംബം പറയുന്നത്. കോളജ് പുറത്തുവിട്ട തെളിവുകള്‍ അഞ്ജുവിന്റെ ബന്ധുക്കള്‍ നിഷേധിച്ചു. ഹാള്‍ ടിക്കറ്റില്‍ എഴുതിയത് കുട്ടിയല്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും പിതാവ് ഷാജി ആരോപിച്ചു. അഞ്ജു കോപ്പിയടിച്ചെന്ന് തെളിയിക്കാന്‍ ഹാള്‍ ടിക്കറ്റിന് പിന്നിലെ എഴുത്തും മാനസിക […]
മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായിയെന്ന് ചെന്നിത്തല
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുസരണയുള്ള കുട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ വോട്ട് ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലു ലക്ഷത്തി മുപ്പതിനാലായിരം വ്യാജ വോട്ടുകളുണ്ടെന്നും ഇത് സംബന്ധിച്ച് താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയുടെ വിശദാംശങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. വെബ്സൈറ്റിലും ഈ വിവരങ്ങൾ പ്രസിദ്ധപ്പെട്ടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമായി വ്യാജവോട്ട് ചേർത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് […]
മരട് ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഇനി അഞ്ച് ദിവസം; നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു
മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ നടപടിക്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഫ്ലാറ്റ് സമുച്ചയങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നത് രണ്ട് ദിവസത്തിനകം പൂര്‍ത്തിയായേക്കും. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിനുള്ള പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. ആദ്യം പൊളിക്കുന്ന ഹോളിഫെയ്ത്ത് എച്ച് ടു ഒ ഫ്ലാറ്റില്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നതുള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. ജെയ്ന്‍ കോറല്‍ കോവില്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നത് ഇന്നലെ ഉച്ചക്ക് […]