India Kerala

വാളയാർ സംഭവം; സി.ബി.ഐ അന്വേഷണം വേണ്ടന്ന് ഹൈക്കോടതി

വാളയാർ സംഭവം സി.ബി.ഐയെ കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ആരോപണങ്ങളുടെ ആധികാരികത ഉറപ്പിക്കാതെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹർജിയെന്ന് കോടതി വിലയിരുത്തി. പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കാതെ പുതിയ അന്വേഷണം സാധ്യമല്ലന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. പത്രറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണോ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. പത്ര റിപ്പോര്‍ട്ടുകളെല്ലാം ശരിയാണെന്ന് എന്താണുറപ്പെന്ന് ചോദിച്ച കോടതി, സംസ്ഥാനത്ത് പൊതുവില്‍ പോക്‌സോ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നത് ഈ കേസുമായി ബന്ധപ്പെടുത്തേണ്ടെന്നും പറഞ്ഞു. അതേസമയം, കേസിലെ അപ്പീല്‍ സാധ്യതകള്‍ അടഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവിനെതിരെ സര്‍ക്കാരിനും പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ക്കും അപ്പീല്‍ നല്‍കാം. ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.