കൊടകര കുഴൽപ്പണ കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ 10 ദിവസത്തിനകം മറുപടി നൽകാൻ ഇ.ഡിക്ക് ഹൈക്കോടതി നിർദേശം. നിയമസഭാ തെരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ കൊണ്ടുവന്ന കള്ളപ്പണമാണ് പിടികൂടിയതെന്ന് ആരോപണമുയർന്നിട്ടും ഇ.ഡി ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് ഹരജി നൽകിയത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഡയറക്ടർക്കും ഡെപ്യൂട്ടി ഡയറക്ടർക്കും നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ഹരജിയിൽ പറയുന്നു. അതെ സമയം കൊടകര കള്ളപ്പണക്കേസിൽ കഴിഞ്ഞ ദിവസം ഒരാൾ കൂടി അറസ്റ്റിലായിരുന്നു. മങ്കട സ്വദേശി സുൽഫിക്കർ ആണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍. പത്മകുമാര്‍. ധര്‍മ്മ രാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. തൃശ്ശൂര്‍ ജില്ലാ പ്രസഡിന്റ് കെ കെ അനീഷ് അടക്കമുള്ള ബിജെപി നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
Related News
പയ്യന്നൂരിൽ ഡോക്ടറെ ക്ലിനിക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ഡോക്ടറെ ക്ലിനിക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധൻ കരിവെള്ളൂർ സ്വദേശി പ്രദീപ് കുമാർ(45) ആണ് മരിച്ചത്. ഉച്ച വരെ താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന പ്രദീപ് കുമാറിനെ എൽഐസി ജങ്ഷനിൽ പ്രാക്ടീസ് നടത്തുന്ന ക്ലിനിക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ലിനിക്കിലും എട്ട് മണി വരെ രോഗികളെ പരിശോധിച്ചിരുന്നു. പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ ഇ എൻ.ടി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ.അമ്പിളിയാണ് ഭാര്യ.
എം.ശിവശങ്കറെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. പുതിയ ഐടി സെക്രട്ടറിയായി എം മുഹമ്മദ് വൈ സഫിറുള്ള യെ നിയമിച്ചു. നേരത്തെ എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുന്നത്. കേസിനെക്കുറിച്ച് പരാമർശിക്കാതെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന ഒരു വരി പ്രസ്താവനയും ഇത് സംബന്ധിച്ച് […]
പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; പിതാവിന് മൂന്ന് ജീവപര്യന്തം തടവ്
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ പലതവണ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷയും പിഴയും. മഞ്ചേരി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനൊപ്പം ആറ് ലക്ഷത്തിയൻപതിനായിരം രൂപ പിഴയും അടക്കണം. മദ്രസ അധ്യാപകനാണ് പ്രതി. Father who raped daughter gets three life sentences 2021 മാർച്ചിലാണ് ഈ കേസുമായി ബന്ധപ്പെട്ട് ആദ്യത്തെ സംഭവം നടക്കുന്നത്. മാതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുയായിരുന്നു. […]