India Kerala

കെ.എസ്.ആർ.ടി.സി വഴുതുന്നുവെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം

സർക്കാർ സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനങ്ങൾ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. തീരുമാനങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി വഴുതി കളിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. കെ.എസ്.ആർ.ടി.സി എംപാനൽ ജീവനക്കാരുടെ ഹരജിയിലാണ് കോടതി വിമർശനം.

നിയമനം സംബന്ധിച്ച് തത്‍സ്ഥിതി റിപ്പോർട്ട് കെ.എസ്.ആര്‍.ടി.സി ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലമായി സമർപ്പിച്ചു. എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട ശേഷം 1421 പേർ ജോലിയിൽ പ്രവേശിച്ചുവെന്നും 71 പേർ സമയം ചോദിച്ചുവെന്നുമാണ് കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം. 3941 പേർക്ക് നിയമന ഉത്തരവ് നൽകിയിട്ടുണ്ട്. നിലവിൽ അവധിയിൽ ഉള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. അതിനുശേഷം മാത്രമെ സ്ഥിരം ഒഴിവുകൾ കണക്കാക്കാനാകൂ എന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം.