കേരളമുൾപ്പെടെയുള്ള സർക്കാരുകൾ ഇന്ധന നികുതി കുറയ്ക്കാത്തത് ഉചിതമല്ല. സംസ്ഥാനങ്ങളോട് ഇന്ധന വില നികുതി കുറയ്ക്കാൻ പറയാൻ പ്രധാനമന്ത്രിക്ക് ധാർമികതയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്കെതിരെ സമരം കടുപ്പിച്ച് കോൺഗ്രസ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന നികുതി കുറയ്ക്കാൻ ഇടപെടലുമായി ഹൈക്കമാന്റ്. ജനങ്ങൾക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ സർക്കാരുകളോട് ആവശ്യപ്പെട്ടുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
എല്ലാകാലത്തും കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് സമയത്ത് ഇന്ധന വില കുറയ്ക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അത് കുത്തനെ കൂട്ടുക എന്ന നിലപാടാണ്. ഇപ്പോൾ രണ്ട് മാസം കഴിഞ്ഞാൽ തെരഞ്ഞെടുപ്പായി,അതുകൊണ്ട് ഈ കുറയ്ക്കൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ്. ഇന്ധന നികുതി കുറച്ച കാര്യം ജനങ്ങൾക്ക് ആശ്വാസമാണ്. പക്ഷെ അത് ഈ ഗവൺമെന്റ് തന്നെ ഏൽപ്പിച്ച അധിക നികുതി ഭാരം കഷ്ടതകൾ അനുഭവിക്കുന്ന ജനങ്ങൾക്ക് വലിയ അളവിൽ ആശ്വാസം നൽകുന്നതല്ല എന്നതാണ് യാഥാർഥ്യം.
ഇന്ധന നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളുമായി ചർച്ച നടത്തുകയാണ്. ഉടൻ തീരുമാനം വരുമെന്നും കെസി വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു. ഇന്ധന വില വർധനക്കെതിരെയുള്ള ദേശീയ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.