India Kerala

കൊച്ചി കോര്‍പ്പറേഷനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈബി ഈഡൻ

കൊച്ചി കോര്‍പ്പറേഷനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈബി ഈഡൻ എം.പി. ജനങ്ങളുമായി ബന്ധപ്പെടുന്ന കാര്യങ്ങളില്‍ നഗരസഭ കാര്യക്ഷമമായി ഇടപെടാത്തതാണ് വോട്ട് കുറയാന്‍ കാരണം. പാര്‍ട്ടിയുമായി കൂടിയാലോചന നടത്തുന്നതില്‍ നഗരസഭ പരാജയമാണ്. കൊച്ചി കോര്‍പ്പറേഷനെതിരായ വികാരം പാര്‍ട്ടി കണക്കിലെടുക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.

എറണാകുളത്ത് പ്രതീക്ഷിച്ച ഭൂരിപക്ഷം ഉണ്ടായില്ല എന്നത് യാഥാർഥ്യമാണ്. നിഷ്പക്ഷ വോട്ടുകൾ യു.ഡി.എഫിന് എതിരായി. കൊച്ചി കോര്‍പറേഷന് എതിരായ വികാരം പാർട്ടി കണക്കിലെടുക്കണം. പാർട്ടിക്ക് വിധേയമായി ഭരണസമിതി നിൽക്കണം.

പല പദ്ധതികളും നടപ്പാക്കുന്നതില്‍ നഗരസഭക്ക് വേഗത ഇല്ല. നഗരസഭയുടെ വീഴ്ചകളിൽ നിന്ന് ടി.ജെ വിനോദിന് ഒഴിഞ്ഞുമാറാനാകില്ല. കൃത്യമായി ചെയ്യണ്ട ശുചീകരണ പ്രവർത്തികൾ ചെയ്തിട്ടില്ല. അതിന്റെ ഇരയാണ് താന്‍. മേയര്‍ സ്ഥാനം ഒഴിയണമോ എന്നും ഡെപ്യൂട്ടി മേയർ ആരാകണം എന്നും തീരുമാനിക്കേണ്ടത് പാർട്ടി ആണെന്നും ഹൈബി പറഞ്ഞു.