സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. അപകടകരമായ മരങ്ങൾ മുറിക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. നിലവില്‍ നാല് എൻ ഡിആർ എഫ് ടീമുകൾ കേരളിഞ്ഞിലുണ്ടെന്നും അടിയന്തര ഘട്ടങ്ങളിൽ നാല് ലക്ഷം പേർക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കാറ്റ് പ്രവചനാതീതമാണ്. ഉൾമേഖലയിലെ കാറ്റ് പുതിയ പ്രതിഭാസമാണെന്നും ഗസ്റ്റിനാഡോ ചുഴലിക്കാറ്റാണ് ഇതിന് കാരണമെന്നും കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് 23 ക്യാമ്പുകൾ തുറന്നുവെന്നും കെ രാജന്‍ അറിയിച്ചു. കേരളത്തിൽ 14 ഡാമുകൾ തുറന്നുവെന്നും റവന്യൂ മന്ത്രി അറിയിച്ചു.
നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മൂഴിയാർ തുറക്കാൻ അനുമതി കിട്ടിയിട്ടുണ്ട്. നഷ്ടപരിഹാരം പെട്ടെന്ന് നൽകാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും 25000 രൂപ വില്ലേജ് ഓഫീസർമാർക്ക് ദുരന്ത നിവാരണത്തിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച ഹൈക്കോടതിയുടെ വിമർശനം സൂഷ്മമായി പരിശോധിക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു. ആർക്കും ഒരു ബുദ്ധിമുട്ടില്ലാതെ പ്രശ്നം വേഗത്തിൽ പരിഹരിക്കും. 85 പേരുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ചിലരുടെ കാര്യത്തിൽ ഭൂമി കിട്ടാത്ത പ്രശ്നം ഉണ്ടെന്നും മന്ത്രി പറഞ്ഞു.