സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ ബുധനാഴ്ച്ച വരെ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച്ച 13 ജില്ലകളിൽ യല്ലോ മുന്നറിയിപ്പുണ്ട്. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യത. പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കേരള തീരത്ത് ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലർത്തണം. കേരള തീരത്ത് നിന്ന് ബുധനാഴ്ച്ച വരെയും ലക്ഷദ്വീപ് തീരത്ത് നിന്ന് വ്യാഴാഴ്ച്ച വരെയും മത്സ്യ ബന്ധനം വിലക്കി. നിലവിൽ ശ്രീലങ്കക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം അടുത്ത 2-3 ദിവസം അവിടെത്തന്നെ നിൽക്കാനും തുടർന്ന് അറബിക്കടലിൽ പ്രവേശിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
Related News
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ ഇന്ന് യെൽലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പറയുന്നു. കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെൽലോ അലേർട്ട്. തെക്കൻ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശമാണ് അതിൽ തിരുവനന്തപുരവും ആലപ്പുഴയും മഴക്കെടുതിയിലാണ്.തിരുവനന്തപുരം ജില്ലയിലെ മലയോര, ഗ്രാമീണ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം. അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. വിതുര, നെടുമങ്ങാട്, പാലോട്,ആറ്റിങ്ങൽ, ആര്യനാട് എന്നിവിടങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്. ആലപ്പുഴയിൽ കനത്ത മഴയെ […]
ഇന്ധനവില ഇന്നും കൂട്ടി
ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 25 പൈസയും പെട്രോളിന് 28 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 93 രൂപ 07 പൈസയും ഡീസലിന് 87 രൂപ 61 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 91രൂപ 67പൈസയും ഡീസലിന് 86രൂപ 32പൈസയും കൊച്ചിയില്‍ പെട്രോളിന് 91 രൂപ 09പൈസയും ഡീസലിന് 85.76 പൈസയും ഇന്ന് നല്‍കേണ്ടിവരും. കഴിഞ്ഞ രണ്ടാഴ്ചക്കിടെ തുടര്‍ച്ചയായി എല്ലാ ദിവസവും ഇന്ധനവില കൂടിക്കൊണ്ടിരിക്കുകയാണ്. അതിനിടെ രണ്ട് ദിവസം മാത്രമാണ് ഇന്ധനവില കൂട്ടാതിരുന്നത്. […]
ഉത്ര വധക്കേസില്‍ ശിക്ഷ ഇന്ന്
കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും. പ്രതി സൂരജ് കുറ്റക്കാരനെന്ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് തിങ്കളാഴ്ച വിധി പറഞ്ഞിരുന്നു. ഇന്ന് രാവിലെ 11 മണിക്കാണ് ശിക്ഷ വിധിക്കുക. പ്രതിക്കെതിരെ 302, 307, 328, 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. കോടതി കുറ്റക്കാരനെന്ന് വിധിച്ച സൂരജിന് വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന് ആവശ്യം. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പ്രതി അറസ്റ്റിലായ 82ാം […]