India Kerala

ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു

ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു. വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടർ തുറന്നത്. ഡാമിന്റെ പരിസരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരത്ത് 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

വയനാട്ടിൽ ദുരന്തസാധ്യത പ്രദേശങ്ങളിൽ കെട്ടിട നിർമാണത്തിനും ക്വാറികൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണമേർപ്പെടുത്തി. കോഴിക്കോട് ബേപ്പൂരില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് 18 കുടംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.