സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ വൈകീട്ട് മുതൽ കനത്ത മഴ. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയും ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുൾപൊട്ടിയതിനെത്തുടർന്ന് തണ്ണിത്തോട് മേഖലയിലേക്ക് വൻതോതിൽ മഴവെള്ളം ഇരച്ചെത്തി. കോന്നിയിൽ കെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി. കോന്നിയിൽ നിന്ന് കൊത്തൻപാറയിലേക്ക് പോകുകയായിരുന്ന ബസാണ് കുടുങ്ങിയത്. ഇലന്തൂർ, ചുരളിക്കോട്, മരിയപുരം എന്നിവിടങ്ങളിലെ റോഡുകളിൽ രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്.തിരുവനന്തപുരം നഗരത്തിലും പരിസരങ്ങളിലും ഇന്നലെ മുതൽ തുടരുന്ന മഴയിൽ പല റോഡുകളും വെള്ളത്തിനടിയിലായി. കോസ്മോ പൊളിറ്റൻ ആശുപത്രിയുടെ പാർക്കിങ് ഭാഗത്ത് വെള്ളം കയറി. വീടുകളും വാഹനങ്ങളും വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയാണ് തിരുവനന്തപുരത്തുള്ളത്. ചെമ്പഴന്തിയിൽ റോഡ് വെള്ളത്തിനടിയിലായി. കാട്ടായിക്കോണത്ത് ഗതാഗതതടസമുണ്ടായി. ചെമ്പഴന്തി കോളജിന് സമീപം ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ആളപായമുണ്ടായില്ല.ശക്തമായ മഴയെത്തുടർന്ന് ഇടുക്കി കല്ലാർ ഡാമിന്റെ ഷട്ടർ 10 സെന്റിമീറ്റർ തുറന്നു. കല്ലാർ, ചിന്നാർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ജലനിരപ്പുയർന്നതോടെ ഇടുക്കി പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. 3 ഷട്ടറുകൾ ആണ് ഉയർത്തിയിരിക്കുന്നത്.രണ്ട് ഷട്ടർ 30 സെന്റിമീറ്ററും ഒരു ഷട്ടർ 10 സെന്റിമീറ്ററും ഉയർത്തി. മുതിരപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്.
Related News
മലേഷ്യയില്‍ നിന്നെത്തിയ ശേഷം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊറോണ സംശയത്തോടെ മലേഷ്യയില്‍ നിന്നെത്തിയ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കളമശ്ശേരി ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ യുവാവാണ് മരിച്ചത്. ഇയാളുടെ ആദ്യ പരിശോധനഫലത്തില്‍ കൊറോണ സ്ഥീരീകരിച്ചിരുന്നില്ല.
പൗരത്വ നിയമ ഭേദഗതി പിന്‍വലിപ്പിക്കാന്‍ മമതാ ദീദിക്കാവില്ല: അമിത് ഷാ
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് പൗരത്വ നിയമ ഭേദഗതി പിന്‍വലിപ്പിക്കാന്‍ മമതാ ദീദിക്കാവില്ലെന്ന് അമിത് ഷാ പറഞ്ഞു. സി.എ.എ സംബന്ധിച്ച് പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണെന്നും കൊല്‍ക്കത്തയിലെ റാലിയില്‍ അമിത് ഷാ പറഞ്ഞു. “എനിക്ക് മമത ദീദിയോട് ചോദിക്കാനുള്ളത് ഇതാണ്- നിങ്ങള്‍ എന്തിന് അഭയാര്‍ഥികളുടെ താത്പര്യങ്ങളെ വ്രണപ്പെടുത്തുന്നു? നിങ്ങള്‍ പരിഗണിക്കുന്നത് നുഴഞ്ഞുകയറ്റക്കാരുടെ താത്പര്യങ്ങളാണ്. ബലാത്സംഗം ചെയ്യപ്പെട്ട, ഭീഷണികള്‍ നേരിടുന്ന നമ്മുടെ അയല്‍ രാജ്യങ്ങളിലെ […]
മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയം; ഡൻസാഫ് മരവിപ്പിച്ചു
തിരുവനന്തപുരം ജില്ലയിലെ ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് മരവിപ്പിച്ചു. ഡൻസാഫിന്റെ പ്രവർത്തനങ്ങൾ തത്കാലത്തേക്ക് അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഡൻസാഫിൻ്റെ പ്രവർത്തനങ്ങൾക്കെതിരെ നേരത്തെ ഇൻ്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു മയക്കുമരുന്ന് മാഫിയയുമായി ഡൻസാഫിന് ബന്ധമുണ്ടെന്ന സംശയം റിപ്പോർട്ടിലുണ്ടായിരുന്നു. അടുത്തിടെ നടന്ന മയക്കുമരുന്ന് വേട്ടകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ കസ്റ്റഡിയിൽ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ഡൻസാഫ് മരവിപ്പിക്കാനുള്ള നീക്കം.