സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ തുടരാൻ സാധ്യത. മധ്യകേരളത്തിലും – വടക്കൻ കേരളത്തിലും മഴ കനത്തേക്കും. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളത്തോടെ മഴ ശമിച്ചേക്കും.
കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നതിന് തടസമില്ല.
