വേനല്‍ ശക്തി പ്രാപിച്ചതോടെ കൊല്ലത്തിന്റെ മലയോര മേഖല ചുട്ടുപൊള്ളുകയാണ്. 39 ഡിഗ്രി ചൂട് രേഖപ്പെടുത്തിയ ഇവിടെ മൂന്ന് പേര്‍ക്കാണ് സൂര്യാതപമേറ്റത്. ചൂട് ഇനിയും കൂടാനുള്ള സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്കി.
മീനമാസച്ചൂടേറ്റ് വെന്തുരുകുകയാണ് കേരളം. കൊല്ലം ജില്ലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തിയത്. കനത്ത ചൂടില്‍ മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റതോടെ ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്കി.
ചൂട് ഉയര്‍ന്നുതുടങ്ങിയ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി മുന്‍കരുതലും ജാഗ്രതാനിര്‍ദേശവും നല്‍കിയിരുന്നു. ഇത് കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ജില്ലയുടെ കിഴക്കന്‍മേഖലയില്‍ സൂര്യാതപമേറ്റതായി റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഈ മേഖല കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.