ശബരിമലയിൽ അയ്യപ്പ ഭക്തൻ കുഴഞ്ഞു വീണ് മരിച്ചു. അടൂർ സ്വദേശി ഉണ്ണികൃഷ്ണൻ (78)ആണ് മരിച്ചത്. സന്നിധാനം ക്യൂ കോംപ്ലക്സിന് അടുത്ത് കുഴഞ്ഞു വീഴുകയായിരുന്നു.
Related News
ഹണി ട്രാപ് വിവാദം; പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
ഹണി ട്രാപ് വിവാദത്തില്‍ പരാതി നല്കിയ എസ്ഐയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസ് അന്വേഷിക്കുന്ന നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തുന്നത്. ഹണി ട്രാപ് നടത്താന്‍ എസ്ഐ ആവശ്യപ്പെട്ടുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയില്‍ യുവതിക്ക് പണം നല്‍കിയെന്ന പറയുന്ന തിയതികളില്ല. ഈ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. വിവരശേഖരണം പൂര്‍ത്തിയായാല്‍ ഉടന്‍ യുവതിയെ ചോദ്യം ചെയ്യും. കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഹണി ട്രാപില്‍ പെട്ടതായി വിവരം […]
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന ചോദ്യത്തിൽ വ്യക്തത വരുത്താതെ കേന്ദ്രം
സ്വർണക്കടത്ത് കേസിൽ വ്യക്തത വരുത്താനാകാതെ കേന്ദ്രം. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോയെന്ന ചോദ്യത്തിന് മറുപടിയില്ല. എൻഐഎ അന്വേഷണം നടക്കുകയാണെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തിനാണ് മറുപടി. കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരായ ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കെ സുധാകരൻ, എൻ കെ പ്രേമചന്ദ്രൻ എന്നിവരാണ് ചോദ്യമുന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ, സർക്കാർ ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കാണ് കേന്ദ്രസർക്കാർ ലോക്സഭയിൽ രേഖാമൂലം മറുപടി നൽകിയത്. […]
വടകര സീറ്റ് എല്‍.ജെ.ഡിക്ക് തന്നെ; നിര്‍ദേശം ജെ.ഡി.എസ് അംഗീകരിച്ചു
വടകര സീറ്റ് എല്‍.ജെ.ഡിക്ക് വിട്ടുകൊടുക്കണമെന്ന സി.പി.എം നിര്‍ദേശം ജെ.ഡി.എസ് അംഗീകരിച്ചു. വടകര സീറ്റ് നല്‍കാത്തതില്‍ നീതികേടില്ലെന്ന് സി.കെ നാണു പറഞ്ഞു. സി.പി.എം ആവശ്യപ്പെടുമ്പോള്‍ അംഗീകരിക്കേണ്ട ബാധ്യതയുണ്ട്. സി.പി.എം നിലപാട് പറഞ്ഞപ്പോള്‍ നേതാക്കള്‍ ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും സി.കെ നാണു മീഡിയ വണിനോട് പറഞ്ഞു. എല്‍.ജെ.ഡി സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തില്‍ സജീവമാകുമെന്നും സി.കെ നാണു കൂട്ടിച്ചേര്‍ത്തു.