Kerala

ലക്ഷദ്വീപിൽ ഭൂമി രജിസ്‌ട്രേഷനുള്ള സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച നടപടിക്ക് സ്റ്റേ

ലക്ഷദ്വീപിൽ ഭൂമി രജിസ്‌ട്രേഷനുള്ള സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിക്കാൻ അഡ്മിനിസ്‌ട്രേറ്റർക്കോ കളക്ടർക്കോ നിയമപരമായി അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്റ്റാംപ് ഡ്യൂട്ടി ഏർപ്പെടുത്തിയ നടപടി വിവേചനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ലക്ഷദ്വീപിൽ ഒരു ശതമാനമായിരുന്നു നേരത്തേ സ്റ്റാംപ് ഡ്യൂട്ടി. ഇത് സ്ത്രീകൾക്ക് ആറ് ശതമാനവും പുരുഷന്മാർക്ക് ഏഴ് ശതമാനവുമായാണ് വർധിപ്പിച്ചത്. സ്ത്രീയുടേയും പുരുഷന്റേയും പേരിലുള്ള സംയുക്ത ഭൂമിയാണെങ്കിൽ എട്ട് ശതമാനം എന്ന നിലയിലായിരുന്നു സ്റ്റാംപ് ഡ്യൂട്ടിയുടെ വർധന. ഇതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.